മലയാള സിനിമയിലെ ആദ്യത്തെ ഫോട്ടോഷൂട്ട് ഏതാണെന്ന് അറിയുമോ? മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ആ സിനിമ എവർഗ്രീൻ ഹിറ്റായിരുന്നു

മലയാള സിനിമയിൽ ആദ്യമായി പ്രമോഷന് വേണ്ടി പ്രത്യേകം ഫോട്ടോ ഷൂട്ട് ചെയ്ത ചിത്രമാണ് ഫാസിലിന്റെ ഹരികൃഷ്ണൻസ്. മമ്മൂട്ടിയും മോഹൻലാലും ജൂഹി ചൗളയും ഒന്നിച്ച സിനിമ എക്കാലത്തെയും മികച്ച ദൃശ്യാനുഭവമായിട്ടാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. പ്രമോഷന് വേണ്ടി നായകന്മാരെയും നായികമാരെയും ഉൾപ്പെടുത്തി ചിത്രീകരണത്തിനിടെ എടുത്ത ഒരു ഫോട്ടോ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ALSO READ: കണ്ടാൽ സാക്ഷാൽ രജിനി തന്നെ, പക്ഷെ ആളൊരു പാവം ചായക്കടക്കാരൻ: വൈറലായ കേരളത്തിൻ്റെ തലൈവരുടെ ചിത്രം

നായികയെ മത്സരിച്ചു പ്രണയിക്കുന്ന ഹരിയും കൃഷ്ണനും നായിക മീരയും ഉൾപ്പെട്ടതാണ് വൈറലാകുന്ന ഈ പ്രമോഷൻ ചിത്രം. മികച്ച രീതിയിൽ തന്നെ എടുത്തിരിക്കുന്ന ഈ ചിത്രത്തിൽ സിനിമയുടെ ആശയം ഏറെക്കുറെ ഉൾക്കൊള്ളിക്കാനും ഫോട്ടോഗ്രാഫർ ശ്രദ്ധിച്ചിട്ടുണ്ട്. ‘സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാർക്ക് സ്വന്തം’, എന്ന സിനിമയിലെ പാട്ടിന്റെ വരികളെ അന്വർഥമാക്കുന്നതാണ് ഈ ചിത്രം. ക്ലാസിക് സിനിമകൾ ചെയ്തിരുന്ന സമയത്തെ മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും സൗന്ദര്യവും ഈ ചിത്രത്തിന്റെ ഭംഗി കൂട്ടുന്നു.

ALSO READ: മഴക്കെടുതി: തിരുവനന്തപുരം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; 875 പേര്‍ ക്യാമ്പുകളില്‍

അതേസമയം, മലയാളത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഹരികൃഷ്ണൻസ്. ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചൗള, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രം ഇരട്ടക്ലൈമാസിന്റെ പേരിൽ വിവാദങ്ങൾ വരെ സൃഷ്ടിച്ചിരുന്നു. പ്രണവം ആർട്സിന്റെ ബാനറിൽ സുചിത്ര മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് ഫാസിൽ ആണ്. മധു മുട്ടം സംഭാഷണം രചിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News