യുഎസിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ആദ്യ ഫല സൂചനകളെത്തി. അമേരിക്കൻ സമയം രാത്രി 12ന് വോട്ടെടുപ്പ് നടത്തിയ ന്യൂ ഹാംഷെയറിലെ ഡിക്‌സ്‌വില്ലെനോച്ചിലെ ഫലം പുറത്തു വന്നപ്പോഴാണ് 3-3 വോട്ട് നിലയിൽ ഇരു സ്ഥാനാർഥികളും തെരഞ്ഞെടുപ്പിലെ തങ്ങളുടെ ശക്തമായ സാന്നിധ്യമറിയിച്ചിട്ടുള്ളത്. ആറ് പേരായിരുന്നു ഇവിടെ വോട്ടുകൾ രേഖപ്പെടുത്തിയിരുന്നത്. 1960 മുതലാണ് ഡിക്‌സ്‌വില്ലെനോച്ചിൽ അർധരാത്രി വോട്ടിങ് ആരംഭിച്ചത്. സാധാരണ സമയങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത റെയിൽവേ തൊഴിലാളികൾക്ക് വേണ്ടിയാണ് ആരംഭിച്ചത്.
ALSO READ: ട്രംപോ, കമലയോ ലോകം ഉറ്റു നോക്കുന്നു.! അമേരിക്കയിൽ നെഞ്ചിടിപ്പേറ്റി വോട്ടിങ് ആരംഭിച്ചു
അക്കാലം തൊട്ടേ ഡിക്‌സ്‌വില്ലെനോച്ചിൽ എല്ലാ വോട്ടര്‍മാരും ബാല്‍സാംസ് റിസോര്‍ട്ടിലെ ബാലറ്റ് റൂമില്‍ ഒത്തുകൂടുകയും തുടർന്ന് വോട്ട് രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു. ആദ്യം വോട്ട് ചെയ്യുന്നത് കൊണ്ട് തന്നെ ആദ്യ ഫലസൂചനയും ഇവിടെയാണ് എക്കാലവും വരാറ്. അക്കാരണം കൊണ്ട് തന്നെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ക്കായി മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്ന സ്ഥലമാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here