ഓണപ്പരീക്ഷ ആഗസ്ത് 16 മുതൽ

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ ആഗസ്ത് 16ന് ആരംഭിക്കും. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു ഐ പി) മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് പരീക്ഷ തീയതി അറിയിച്ചത്. യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല പ​രീ​ക്ഷ​ക​ൾ ആഗസ്ത് 16 നും ലോവർ പ്രൈമറി (എൽ പി) തലത്തിലുള്ളവ 19 മുതലുമാണ് ആരംഭിക്കുന്നത്. എല്ലാ ക്ലാസിലെയും പരീക്ഷ ആഗസ്ത് 24 ന് അവസാനിക്കും.

also read :കഞ്ചിക്കോട് ദേശീയപാതയിൽ 4 കോടി രൂപ തട്ടിയ സംഭവം; അന്വേഷണം ബാംഗ്ലൂരിലേക്ക്

25-ന് ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. പത്തു ദിവസം വരുന്ന ഈ വർഷത്തെ ഓണാവധി ആഗസ്ത് 26- മുതൽ സെ​പ്റ്റം​ബ​ർ 4-​വരെയാണ്. കൂടാതെ ദിവ​സ വേ​ത​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് ശമ്പളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തു​മെ​ന്ന് ഡ​യ​റ​ക്ട​ർ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. അക്കാദമിക് കലണ്ടർ പ്രകാരം ആഗസ്ത് 17 ന് നടത്താനിരുന്ന പരീക്ഷയാണ് ക്യു ഐ പി യോഗ തീരുമാനത്തിൽ ഒരു ദിവസം മുൻപേ നടത്താൻ തീരുമാനമായത്.

also read :വെറുതെ കളയാന്‍ വരട്ടെ, നിസ്സാരനല്ല പപ്പായ ഇല; അത്ഭുത ഗുണങ്ങള്‍ ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News