കേന്ദ്ര നയങ്ങൾക്കെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ നടന്നു വന്ന മത്സ്യത്തൊഴിലാളി ജാഥ സമാപിച്ചു

എറണാകുളം ജില്ലയിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ നടന്നു വന്ന മത്സ്യത്തൊഴിലാളി ജാഥ സമാപിച്ചു. ‘കടൽ കടലിന്റെ മക്കൾക്ക്’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് കടൽ സംരക്ഷണ ശ്യംഖലയുടെ പ്രചാരണാർഥമാണ് ജാഥ സംഘടിപ്പിച്ചത്. കടലും കടൽ സമ്പത്തും കോർപറേറ്റുകൾക്ക് വിറ്റുതുലയ്ക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയാണ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ കടൽ സംരക്ഷണ ശ്യംഖല സംഘടിപ്പിക്കുന്നത്. ഇതിന്റെ പ്രചരാണാർത്ഥമായാണ് ജില്ലയിൽ കാൽനട യാത്ര നടത്തിയത്. കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യം ഉയർത്തി കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു നേതൃത്വത്തിൽ, സംസ്ഥാന ജനറൽ സെക്രട്ടറി പിപി ചിത്തരഞ്ജൻ എംഎൽഎ നയിക്കുന്ന സംസ്ഥാന കാൽനട ജാഥ ചൊവ്വാഴ്ച ചെറുകടവിൽ നിന്നും ആരംഭിച്ച് മാളികപറമ്പിൽ സമാപിച്ചു.

Also Read; കൈരളിക്കെതിരായ റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്ത പൊളിഞ്ഞു

ചെല്ലാനത്ത് ഊഷ്മളമായ വരവേൽപ്പും സ്വീകരണവുമാണ് ജാഥയ്ക്ക് ലഭിച്ചത്. ചെറിയ കടവിൽ നിന്ന് ആരംഭിച്ച ജാഥ സിഐടിയു ജില്ല പ്രസിഡൻറ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സ്വീകരണങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ജാഥ ക്യാപ്റ്റൻ പി പി ചിത്തരഞ്ജൻ സംസാരിച്ചു. കണ്ണമാലി, കണ്ടക്കടവ്, ഗൊണ്ടു പറമ്പ് എന്നിവിടങ്ങളിൽ പര്യടനം നടത്തി ചെല്ലാനം മാളിക പറമ്പിൽ പര്യടനം സമാപിച്ചു.സമാപന സമ്മേളനോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിച്ചു.

Also Read; പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here