‘പുഷ്പൻ ഉജ്ജ്വലനായ ധീരനായ പോരാളി’ ; അന്ത്യാഞ്ജലി അർപ്പിച്ച് മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള

കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന്റെ നിര്യാണത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള. കൂത്തുപറമ്പ് ധീര സമര പോരാളി സഖാവ് പുഷ്പന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും, പുഷ്പൻ ഉജ്ജ്വലനായ ധീരനായ പോരാളി ആണെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.

ALSO READ : സഹനസൂര്യന് വിട ; തലശേരി ടൗൺ ഹാളിൽ പൊതുദർശനം, അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ

സി.പി.എം. അണികൾക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പൻ(54) , കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News