കൂട്ടായ്മയുടെ കരുത്തുമായി സംഘടിപ്പിച്ച ഫൊക്കാന കണ്‍വെന്‍ഷന്‍ സമാപിച്ചു

കൂട്ടായ്മയുടെ കരുത്തിനൊപ്പം സൗഹൃദത്തിനും ആഘോഷങ്ങള്‍ക്കും ഇടം നല്‍കിയ ഫൊക്കാന കണ്‍വെന്‍ഷന്‍ സമാപിച്ചു. ഫൊക്കാനയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളോരോന്നും അനുസ്മരിച്ച സമാപന ചടങ്ങില്‍ 1983ല്‍ ഫൊക്കാന വാഷിങ്ടണ്‍ ഡിസിയില്‍ ആരംഭിച്ചതു മുതലുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് സംഘടനയുടെ തിരഞ്ഞെടുപ്പ് നടത്തുകയും പുതിയ ഭാരവാഹികള്‍ക്ക് അധികാരം കൈമാറുകയും ചെയ്തു.

ALSO READ: അങ്കോള അപകടം; അര്‍ജുനായി കാത്ത് കേരളം, നദിയിലെ മണ്‍തിട്ടയില്‍ തിരച്ചില്‍

ഫൊക്കാന പ്രസിഡന്റായ ബാബു സ്റ്റീഫനെ ചടങ്ങില്‍ പ്രത്യേകം അനുമോദിച്ച ചടങ്ങില്‍ കേരളത്തിലൊരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ അവ തരണം ചെയ്യുന്നതിനായി ഫൊക്കാന കൈവരിക്കാറുള്ള വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ജോസ് കാടാപ്പുറം അനുസ്മരിച്ചു.

ALSO READ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ആരോഗ്യമേഖലയിൽ സംഭവിക്കാൻ പോകുന്ന മുന്നേറ്റങ്ങൾ എന്തെല്ലാം? ഡോ. അരുൺ ഉമ്മൻ എഴുതുന്നു

ALSO READ: അങ്കോള അപകടം; അര്‍ജുനായി കാത്ത് കേരളം, നദിയിലെ മണ്‍തിട്ടയില്‍ തിരച്ചില്‍

തുടര്‍ന്ന് കവി മുരുകന്‍ കാട്ടാക്കടയ്ക്ക് അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ സാഹിത്യ അവാര്‍ഡ് സമ്മാനിച്ചു. കണ്‍വെന്‍ഷന്‍ ചെയര്‍പഴ്‌സനായ ജോണ്‍സണ്‍ തങ്കച്ചന്‍, ബിജു ജോണ്‍ കൊട്ടാരക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News