കാറ്റടിച്ചുള്ള തണുപ്പ് സഹിക്കാനായില്ല, ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്ത പ്രതിയുടെ പുറകെ ചേർന്നിരുന്ന് പൊലീസുകാരൻ്റെ സ്റ്റേഷൻ യാത്ര- അന്വേഷണം

പ്രതിയെക്കൊണ്ട് ബൈക്കോടിപ്പിച്ച് സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്തു കൊണ്ട്പോകുന്ന ഉത്തർപ്രദേശിലെ പൊലീസുകാരൻ്റെ ദൃശ്യങ്ങൾ വൈറലായി. ഉത്തർപ്രദേശ് മെയിൻപുരിയിലാണ് സംഭവം. രണ്ടു പേർ ബൈക്ക് ഓടിച്ചു പോകുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ കൂടുതൽ ശ്രദ്ധിച്ചാലറിയാം. യൂണിഫോമും ഹെൽമറ്റും ധരിച്ച് പുറകിലിരിക്കുന്നയാൾ ഒരു പൊലീസുകാരനാണ്. അയാൾ കയ്യിലൊരു കയർ പിടിച്ചിരിക്കുന്നു. ശ്രദ്ധിച്ചാലറിയാം മുന്നിൽ ബൈക്ക് ഓടിക്കുന്ന പ്രതിയുടെ കൈത്തണ്ടയിൽ ആ കയർ ബന്ധിച്ചിട്ടുണ്ട്.

ALSO READ: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം

പ്രതിയെ അറസ്റ്റ് ചെയ്തു പോകുംവഴി റോഡിലൂടെ കാറിൽ പോയ ആരോ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ എന്നാണ് വിവരം. രസമതല്ല, പുറകിലിരിക്കുന്ന പൊലീസുകാരൻ കൃത്യമായി ഹെൽമറ്റിട്ടപ്പോൾ ബൈക്കോടിക്കുന്ന പ്രതിയ്ക്ക് ഒരു ഹെൽമറ്റ് സംഘടിപ്പിച്ച് നൽകാൻ പൊലീസുകാരൻ ശ്രമിച്ചില്ല എന്നതാണ്.

സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മെയിൻപുരി പൊലീസ് അന്വേഷണം ആരംഭിച്ച് ശരിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പൊലീസുകാരനോട് വിശദീകരണം തേടിയപ്പോൾ കാറ്റടിച്ച് തണുപ്പ് സഹിക്കാനാകാത്തതിനാലാണ് പ്രതിയെക്കൊണ്ട് ബൈക്കോടിപ്പിച്ചത് എന്നാണ് പൊലീസുകാരൻ പറഞ്ഞതത്രെ. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെയിൻപുരി പൊലീസ് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News