ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു

ന്യൂയോർക്കിൽ നടക്കുന്ന യു എൻ ജനറൽ അസംബ്ലി സമ്മേളനത്തിന്റെ ഭാഗമായി ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് ഗ്രൂപ്പിൽ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു.വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാന്റെ പുതിയ വിദേശകാര്യ മന്ത്രി യോക്കോ കാമികാവ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ALSO READ:വിനോദയാത്രക്കിടെ അനധികൃതമായി മദ്യം കടത്തി; പ്രധാനാധ്യാപകനടക്കം 4 പേര്‍ അറസ്റ്റില്‍

യു എൻ ജനറൽ അസംബ്ലിയുടെ ഉദ്ദേശ്യങ്ങളും തത്വങ്ങളും ഉയർത്തിപ്പിടിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത കൂടിക്കാഴ്ചയിൽ മന്ത്രിമാർ ആവർത്തിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.ഉക്രെയ്നിലെ യുദ്ധത്തിൽ ക്വാഡ് ഉത്കണ്ഠ പ്രകടിപ്പിക്കുകയും ഉക്രെയ്നിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ആണവായുധങ്ങളുടെ ഉപയോഗം ഉണ്ടായിരിക്കില്ലെന്ന് വിശ്വസിക്കുന്നു.”എന്നാണ് യോഗത്തിന് ശേഷം ആന്റണി ബ്ലിങ്കെന്റെ പ്രസ്താവനയിൽ പറയുന്നത്.

ALSO READ:നേരിട്ടു വിളിച്ച് സംസാരിക്കാനാവില്ല; ലോൺ ആപ്പിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ വാട്സാപ്പ് നമ്പർ

മ്യാൻമറിലെ രാഷ്ട്രീയ, മാനുഷിക, സാമ്പത്തിക പ്രതിസന്ധികളിൽ സംഘം ആശങ്ക പ്രകടിപ്പിക്കുകയും അക്രമം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ അടുത്ത യോഗം 2024 ൽ ജപ്പാനിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News