വയനാട്ടിലെ കടുവയെ മയക്കുവെടി വയ്ക്കാനൊരുങ്ങി വനം വകുപ്പ്

വയനാട്‌ പനവല്ലിയിലെ കടുവയെ മയക്കുവെടി വയ്ക്കും. ചീഫ് വൈൽഡ് ലൈഫ് വാഡൻ ഉത്തരവിറക്കി. മൂന്ന് കൂട് സ്ഥാപിച്ചിട്ടും കടുവ കൂട്ടിലായില്ല. കഴിഞ്ഞ ദിവസം ഒരു വീടിന്റെ അകത്തും കടുവ എത്തിയിരുന്നു.മയക്കുവെടി വെച്ച്‌ പിടികൂടാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശം നൽകിയിരുന്നു.

Also Read; മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവും, പിതാവും അറസ്റ്റിൽ

ഒന്നരമാസമായി വയനാട് പനവല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയെ മയക്കു വെടിവയ്ക്കാനാണ് ഉത്തരവ്. വൈൽഡ്‌ ലൈഫ്‌ വിഭാഗം പ്രിൻസിപ്പൽ ചീഫ്‌ കൺസർവ്വേറ്റർ ഡി ജയപ്രസാദാണ്‌ ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മൂന്ന് കൂടുവച്ച് കെണി ഒരുക്കിയിട്ടും കടുവ കുടുങ്ങിയിരുന്നില്ല.
എന്നാൽ, ജനവാസ മേഖലയിൽ കടുവ നിരവധി തവണ എത്തുകയും ചെയ്തു.ജനകീയ പ്രതിഷേധവും ശക്തമായിരുന്നു.

Also Read; കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്

ഈ സാഹചര്യം കണക്കിലെടുത്താണ്‌ കടുവയെ മയുക്കവെടിവച്ച് പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിടാൻ ഉത്തരവായത്‌. ആരോഗ്യസ്ഥിതി മോശമെങ്കിൽ മുത്തങ്ങയിൽ ചികിത്സ നൽകും. വനംവകുപ്പിൻ്റെ ആർആർടി സംഘം പനവല്ലിയിൽ ക്യാമ്പ് ചെയ്ത് കടുവയെ കാടുകയറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. നാളെ രാവിലെ മുതൽ മയക്കുവെടി വയ്ക്കാനുളള നടപടികളിലേക്ക്‌ വനം വകുപ്പ്‌ കടക്കും.നോർത്ത് വയനാട് ഡിഎഫ്ഒയ്ക്കാണ് ദൗത്യത്തിന്റെ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News