കാട്ടാന ശല്യം രൂക്ഷം, ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ

Elephant Attack kerala

കാട്ടാനകളുടെ ശല്യം പതിവായതോടെ ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയിൽ നാട്ടുകാർ. കോട്ടയം ജില്ലയിലെ കോരുത്തോട് മേഖലയിലാണ് കാട്ടാനകളുടെ ശല്യം പതിവാകുന്നത്. കൂട്ടമായും, ഒറ്റയ്ക്കും എത്തുന്ന ആനകൾ വ്യാപക കൃഷി നാശമാണ് സൃഷ്ടിക്കുന്നത്. രാത്രി കാലങ്ങളിൽ സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.

Also Read: ലക്‌നൗവിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് 5 പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്

കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി മേഖലയിലാണ് കാട്ടാന ശല്യം മൂലം നാട്ടുകാർ പൊറുതിമുട്ടിയിരിക്കുന്നത്. കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി മേഖലയിലാണ് കാട്ടാന ശല്യം മൂലം നാട്ടുകാർ പൊറുതിമുട്ടിയിരിക്കുന്നത്. മൂന്നാനകൾ കൂട്ടത്തോടെയും, ഒരിടത്ത് ഒറ്റയാനുമാണ് നാട്ടിൽ ഇറങ്ങി ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. കൃഷി നാശം പതിവായതോടെ കർഷകർ ദുരിതത്തിലാണ്. മേഖലയിലെ സ്കൂളിന് സമീപം 200 മീറ്റർ അകലെ വരെ ആനകൾ എത്തിയിരുന്നുവെന്നും, വീടുകളുടെ മുറ്റത്ത് വരെ ആനകൾ എത്തുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.

Also Read: ‘എന്‍ആര്‍സി അപേക്ഷ നമ്പര്‍ ഇല്ലെങ്കില്‍ ആധാറുമില്ല’: മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി

ഈ മേഖലയിൽ കാട്ടുപന്നിയെകൊണ്ടുള്ള ശല്യവും രൂക്ഷമാണ് അതിനുപുറമേയാണ് ഇപ്പോൾ ആനകളും ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. വനം അതിർത്തിയിൽ സോളർ വേലി ഉണ്ടെങ്കിലും ബാറ്ററി ഇല്ലാത്തതിനാൽ പ്രവർത്തനരഹിതമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News