അടുത്തിടെ റിലീസ് ആവുന്ന സിനിമയിൽ മുൻ മെത്രാന്റെ പേര് ഉപയോഗിച്ചു , സംവിധായകനെ വിളിച്ചുവരുത്തി ഓർത്തഡോക്സ് സഭ. സിനിമയിലെ മെത്രാൻ കഥാപാത്രത്തിന് ഓർത്തഡോക്സ് സഭ മുൻ ഭദ്രാസനാധിപനായ മാർ ഒസ്താത്തിയോസിന്റെ പേരിട്ടു എന്നതിന്റെ പേരിലാണ് സംവിധായകനും സിനിമയുടെ രചയിതാവുമായ എം എ നിഷാദ് നേരിട്ട് എത്തി വിശദീകരണം നൽകണമെന്ന് ഓർത്തഡോക്സ് സഭാനേതൃത്വം ആവശ്യപ്പെട്ടത്.
ഇതേ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ സഭ ആസ്ഥാനമായ തിരുവല്ല ബഥനി അരമനയിൽ എത്തിയ നിഷാദ് സഭാ അധ്യക്ഷൻ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുമായി കൂടിക്കാഴ്ച നടത്തിയത്. ഈ മാസം എട്ടാം തീയതി റിലീസിന് തയ്യാറെടുക്കുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് വിവാദമായി മാറിയത്.
ALSO READ; കോഴിക്കോട് നഗരത്തിൽ വെള്ളി വരെ ശുദ്ധജലവിതരണം നിലയ്ക്കും
അരമനയിൽ നേരിട്ടെത്തി വിശദീകരണം നൽകിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സഭാനേതൃത്വം വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ആയിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നുവെന്നും ചിത്രത്തിൽ തിരുമേനിയുടെ പേര് കഥാപാത്രത്തിന് ഉപയോഗിക്കില്ല എന്നും വിശ്വാസ സമൂഹത്തിന് ഉണ്ടായ മനോവിഷമത്തിൽ ക്ഷമ ചോദിക്കുന്നതായും നിഷാദ് പ്രതികരിച്ചു. അതേസമയം സംഭവം വിവാദമാക്കാൻ താല്പര്യമില്ലെന്നും പ്രശ്നം ചർച്ചയിലൂടെ രമ്യമായി പരിഹരിച്ചു എന്നും സഭാ നേതൃത്വം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here