എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നവകേരള സദസ് തിങ്കളും ചൊവ്വയും(ജനുവരി 1, 2 )നടക്കും. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളിലേക്കെത്തുന്ന നവകേരള സദസ് സംഘടിപ്പിക്കുന്നത്. നേരത്തേ ഡിസംബര്‍ 9ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നവകേരള സദസ് കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്.
READ ALSO:നവകേരള സദസിനെതിരെ വീണ്ടും അക്രമ ആഹ്വാനവുമായി പ്രതിപക്ഷ നേതാവ്
തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞ് 2ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കര നിയോജക മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. തുടര്‍ന്ന് വൈകിട്ട് 4ന് പിറവം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ പിറവം നിയോജക മണ്ഡലത്തിലെ നവകേരള സദസ് നടക്കും.
READ ALSO:സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
ചൊവാഴ്ച്ച ഉച്ച കഴിഞ്ഞ് 2ന് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ നവകേരള സദസ് പുതിയകാവ് ക്ഷേത്രം മൈതാനിയിലും അന്നേദിവസം വൈകിട്ട് 4ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയില്‍ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ നവകേരള സദസും നടക്കും. സദസ് തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മുതല്‍ ജനങ്ങള്‍ക്ക് നിവേദനങ്ങള്‍ നല്‍കുവാന്‍ എല്ലാ മണ്ഡലങ്ങളിലും സൗകര്യം ഉണ്ടായിരിക്കും. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here