മുതലപ്പൊഴി അപകടം; നാലാമത്തെ മൃതദേഹം കണ്ടെത്തി,തെരച്ചിൽ അവസാനിപ്പിച്ചു

മുതലപ്പൊഴി ബോട്ട് അപകടത്തിൽ കാണാതായ നാല് പേരുടെയും മൃതദേഹം കണ്ടെത്തി. നാലാമത്തെ മൃതദേഹം കണ്ടെത്തിയത് കടലിനോട് ചേർന്നുള്ള കായൽക്കരയ്ക്കടുത്ത് നിന്നാണ്.മാന്റസ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ രണ്ട് ദിവസമായി തുടരുന്ന രക്ഷാപ്രവർത്തനത്തിന് വിരാമമായി. ഇന്നലെ രാവിലെയായിരുന്നു സംഭവം. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു 4 തൊഴിലാളികളെയാണ് കാണാതായത്. മാന്റസിന് പുറമെ പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണി,സുരേഷ് ഫെർണാണ്ടസ്,കുഞ്ഞുമോൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. കാണാതായവരില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ​ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.പുലർച്ച് മൂന്നരക്ക് മീൻപിടിക്കാൻ പോയ ബോട്ട് യാത്ര തിരിച്ച് മിനിററുകള്‍ക്കുളളിൽ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. പിന്നാലെ പോയ മത്സ്യതൊഴിലാളികളാണ് കുഞ്ഞുമോനെ കരക്കെത്തിച്ചത്.

Also Read: അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News