ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ പ്രചാരണം ശക്തമാക്കി മുന്നണികൾ. ദില്ലിയിലെ പ്രധാന കക്ഷികളായ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. ഭരണം നിലനിർത്തുന്നതിനായി ആംആദ്മി ശക്തമായ പ്രചാരണമാണ് ദില്ലിയിലുട നീളം നടത്തുന്നത്.
ഒട്ടേറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഇതിൻ്റെ ഭാഗമായി അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ദില്ലിയിൽ നേതൃത്വം നൽകുന്നത്.
തെരഞ്ഞെടുപ്പ് ഒരുക്കത്തിൻ്റെ ഭാഗമായി നേതാക്കൾക്കിടയിൽ ആരോപണ പ്രത്യാരോപണങ്ങൾക്കും കുറവില്ല. ഇതിനിടെ, തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട ബിജെപി സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തു വിട്ടേക്കും.
ബിജെപി ദില്ലി അധ്യക്ഷൻ വീരേന്ദ്ര സച്ച് ദേവ് മത്സരിച്ചേക്കില്ലെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ആം ആദ്മി പാർട്ടി ഇതിനോടകം തന്നെ തങ്ങളുടെ മുഴുവൻ സ്ഥാനാർഥികളെയും കോൺഗ്രസ് 47 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here