ജീപ്പിന്റെ ഡോറടച്ചു; ആൺസുഹൃത്തിനെ പിടികൂടിയ പൊലീസിനു നേരേ പെൺകുട്ടിയുടെ അതിക്രമം

പൊലീസിനു നേരേ പെൺകുട്ടിയുടെ അതിക്രമം. ആൺസുഹൃത്തിനെ പിടികൂടിയതിന്റെ പേരിൽ ആണ് തൃക്കൊടിത്താനം എസ് എച്ച് ഒ ജി അനൂപ്, സി പി ഒ ശെൽവരാജ് എന്നിവർക്ക് നേരെ പെൺകുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്. ശനിയാഴ്ച വൈകീട്ട് തൃക്കൊടിത്താനത്ത് ആണ് സംഭവം.

also read:ഹരിയാന വര്‍ഗീയ കലാപം: നിര്‍ത്തിവച്ച ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്ര പുനരാരംഭിക്കാന്‍ സംഘപരിവാര്‍ നീക്കം

ഗോശാലപ്പറമ്പിൽ വിഷ്ണു എന്ന യുവാവാണ്പെൺകുട്ടിയുടെ സുഹൃത്ത്. യുവാവിന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതായി തൃക്കൊടിത്താനം പൊലീസിനു രഹസ്യ വിവരം കിട്ടി. ഇതേതുടർന്ന് പൊലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ ചോദ്യംചെയ്യുകയും അറസ്റ്റുചെയ്ത് ജീപ്പിൽ കയറ്റുകയും ചെയ്തു.  വിഷ്ണുവിനെ ജീപ്പിൽ നിന്നു ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി അതിക്രമം നടത്തിയത്. ഇയാൾക്കെതിരെ ബാർ ആക്രമണ കേസുൾപ്പടെ നിലവിലുണ്ട്.

also read:ഓരോ ഹിന്ദു ഗ്രാമത്തിലും 100 ആയുധങ്ങൾ വീതം നൽകണം, ഹിന്ദുക്കൾക്ക് തോക്ക് ലൈസൻസ്; വീണ്ടും വിവാദ പ്രസ്‌താവനയുമായി ഹിന്ദു പഞ്ചായത്ത്

സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. ശെൽവരാജ് ജീപ്പിന്റെ സൈഡിൽ നിൽക്കുമ്പോൾ പെൺകുട്ടി ജീപ്പിന്റെ ഡോറടച്ചു. ഡോറിനിടയിൽപ്പെട്ട് ശെൽവരാജിന്റെ കൈപ്പത്തിക്കു പരിക്കേറ്റു. ശെൽവരാജിനെ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News