ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് കേസിൽ ഉൾപ്പെട്ട പെൺകുട്ടിക്ക് വീണ്ടും മർദ്ദനമേറ്റു. സംഭവത്തിൽ പെൺകുട്ടി പൊലീസിൽ പരാതി നൽകി. ഭർത്താവ് രാഹുലിന് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മീൻകറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് രാഹുൽ മർദ്ദിച്ചതായാണ് പരാതി. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു.
വിവാദമായ പന്തിരങ്കാവ് ഗാർഹിക പീഢനക്കേസിലാണ് പെൺകുട്ടി വീണ്ടും ഭർത്താവ് രാഹുലിനെതിരെ പൊലിസിൽ പരാതി നൽകിയിരിക്കുന്നത്. മദ്യപിച്ചെത്തിയ രാഹുൽ പി ഗോപാൽ മീൻകറിയിൽ പുളി കുറഞ്ഞെന്ന് പറഞ്ഞ് പെൺകുട്ടിയെ കുരമായി മർദ്ദിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൈക്കോടതി മുൻപ് റദ്ദാക്കിയ ഗാർഹിക പീഢനക്കേസിന് പിന്നാലെ ഒന്നര മാസമായി ഇവർ ഒരുമിച്ച് കഴിയുകയായിരുന്നു.
എന്നാൽ രണ്ട് തവണ മാത്രമാണ് അതിനിടക്ക് മകളോട് സംസാരിച്ചതി എന്നും മദ്യപിച്ച് മകളെ രാഹുൽ നിരന്തരം മർദ്ദിച്ചിരുന്നതായും പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. നിലവിൽ രാഹുൽ പൊലീസ് കസ്റ്റഡിയിലാണ്. മദ്യപിച്ച് കലഹസ്വഭാവിയായി കാണപ്പെട്ടതിനെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
Also Read; തൃശൂരിൽ ലോറി കയറി അഞ്ച് പേർ മരിച്ച സംഭവം; മദ്യലഹരിയിൽ വാഹനമോടിച്ചത് ക്ലീനർ
നേരത്തെ, യുവതി നൽകിയ പരാതിയിൽ രാഹുലിനെതിരെ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുക്കുകയും യുവതി പരാതി പിൻവലിച്ചതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തിരുന്നു. രാഹുലിനൊപ്പം തുടരാനാണ് താൽപര്യം എന്ന് യുവതി അറിയിച്ചതിനെത്തുടർന്നാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
News Summary; The girl involved in the Pantheeramkavu case was beaten up again
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here