കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് രണ്ടുദിവസം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് ലോക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ധ്യാനകേന്ദ്രത്തിലെത്തിയിട്ടുണ്ട്.
അമ്മയോട് പിണങ്ങിയാണ് രണ്ടുദിവസം മുമ്പ് കൊല്ലം ആലപ്പാട് നിന്ന് 20 കാരിയായ ഐശ്വര്യ അനിൽ വീട് വിട്ടത്. മണിക്കൂറുകൾക്ക് മുമ്പ് 18 ന് രാവിലെ വീട്ടിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൽ പോയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ഓൺലൈൻ ഗെയിം കളിക്കുകയാണോ എന്ന് ചോദിച്ച് മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വീട് വിട്ടതെന്നാണ് പൊലീസ് കരുതുന്നത്. ആലപ്പാട് കുഴിത്തുറ സ്വദേശിയായ ഐശ്വര്യ അനിലിനെ 18 ആം തിയതി രാവിലെ മുതലാണ് കാണാതാകുന്നത്.
അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തില്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായിട്ടാണ് ഐശ്വര്യ പഠിക്കുന്നത്. അധികമാരോടും ഇടപഴകുന്ന സ്വഭാവമല്ല കുട്ടിക്കെന്ന് കുടുംബം പറഞ്ഞിരുന്നു. ഇരുപതുകാരിയായ ഐശ്വര്യയ്ക്ക് സുഹൃത്തുക്കളും വളരെ കുറവാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here