പരിമിതികളിൽ നിന്ന് കായിക ലോകത്തിന്റെ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് വയനാട്ടിലെ ഒരു സ്കൂൾ. പൂക്കോടിലെ ഏകലവ്യ ആശ്രമം സ്കൂളിലെ പെൺകുട്ടികള്‍ ഫുട്ബോൾ ടീം മികവിന്റെ പാതയിലാണ്. സുബ്രതോ കപ്പ് സംസ്ഥാന തല മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തിയ ടീം പുതിയ നേട്ടങ്ങൾക്കായുള്ള തീവ്ര പരിശീലനത്തിലാണ്.
also read :ജെയ്ക് സി തോമസ് ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും
അടുത്ത കാലത്താണ് ആറു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ നിന്ന് ഒരു ഫുട്ബോൾ ടീം രൂപപ്പെടുന്നത്. പ്രധാന അധ്യാപകൻ ആത്മാറാമിന്റെ പിന്തുണയിൽ കായികാധ്യാപകൻ പി നിയാസായിരുന്നു പിന്നിൽ. മികച്ച പരിശീലനവും സൗകര്യങ്ങളുമുള്ള സ്കൂളുകളോട് മത്സരിച്ച് വലിയ നേട്ടമാണ് ടീം ഇതിനിടെ നേടിയത്. സുബ്രതോ കപ്പിൽ സെമിയിൽ പുറത്തായെങ്കിലും മൂന്നാം സ്ഥാനം പൊരുതി നേടി. സബ് ജില്ലാ,ജില്ലാ തല മത്സരങ്ങളിൽ മികച്ച വിജയങ്ങളോടെയായിരുന്നു സംസ്ഥാനതലത്തിലേക്ക് മുന്നേറിയത്.
ടീമിലെ ഏഴ് വിദ്യാർത്ഥികൾ ജില്ലാ ജൂനിയർ ടീമിലുണ്ട്.
അത്ലറ്റിക്സ് മത്സരങ്ങളിലും മികവുപുലർത്തുന്നവരാണ് ഇതിൽ പലരും. സംസ്ഥാനത്തെ എം ആർ എസ് സ്കൂളുകളുടെ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാനുള്ള പരിശീലനങ്ങളിലാണ് ടീം ഇപ്പോൾ. അധ്യാപികയായ രേവതിയാണ് ടീം മാനേജർ. അടിസ്ഥാന സൗകര്യങ്ങളിലും മറ്റും നല്ല പിന്തുണകൂടി ലഭിച്ചാൽ ഇവരിനിയും മുന്നേറും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here