സർവ്വകലാശാലകൾ കേവലം തൊഴിൽ പരിശീലന ഇടങ്ങളായി ചുരുക്കരുതെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ പ്രൊഫ. പ്രഭാത് പട്നായക്. അറിവും അവബോധവും വർദ്ധിപ്പിക്കുകയാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും തൊഴിൽ സാധ്യതയല്ല മികച്ച വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ന യാഥാർത്ഥ്യം അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എകെജി പഠന ഗവേഷണ കേന്ദ്രവും , കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കേരള പഠനകോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിന്നും തൊഴിൽ തേടി മറ്റു സ്ഥലങ്ങളിലേക്ക് ആളുകൾ പോകുന്നതിനെ മോശമായി കാണേണ്ടതില്ലെന്നും കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങളിൽ പൂർണമായും തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലില്ലായ്മ മുതലാളി വർഗത്തിന്റെ ചൂഷണം തുടരുന്നതിന് ആവശ്യമാണെന്നും അത് പരിഹരിക്കാൻ മുതലാളിത്തത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here