പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ തെറിവിളി പ്രകടനം; വീഡിയോ

തൃശൂര്‍ പുത്തന്‍പീടികയില്‍ പൊലീസിന് നേരെ കത്തി വീശി അസഭ്യവർഷവുമായി എത്തിയ ഗുണ്ടയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ട ഇയാൾ പൊലീസിന് നേർക്ക് കേട്ടാൽ അറക്കുന്ന തെറിവിളിയും നടത്തി. വെങ്കിടങ്ങ് പാടൂര്‍ സ്വദേശി സിയാദി(27) നെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിക്കടിമയാണ് എന്ന് പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് തന്നെ മനസിലാക്കാം. പൊലിസിന് നേരെ അസഭ്യവർഷം നടത്തി ഇയാൾ കള്ളുഷാപ്പിലേക്ക് കേറി പോകുന്നതും വീഡിയോയിൽ ഉണ്ട്.

ALSO READ:തകര്‍ക്കാന്‍ വരുന്നവരെയും സ്വീകരിക്കുന്ന സംസ്‌കാരമാണ് കണ്ണൂരിന്; സുരേഷ് ഗോപിയെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്ത് പി ജയരാജന്‍

പാവറട്ടി പൊലീസ് സ്റ്റേഷനില്‍ 32 ഓളം കേസുകളില്‍ പ്രതിയായ ഇയാളുടെ പേരില്‍ കാപ്പ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് പുത്തന്‍ പീടികയില്‍ വെച്ചാണ് പെരിങ്ങോട്ടുകര ഔട്ട് പോസ്റ്റ് എസ് ഐ യെ ഇയാള്‍ കത്തി വീശി ഭീഷണിപ്പെടുത്തിയത്.

ALSO READ:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News