വയനാട് ഉരുള്‍പൊട്ടല്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍

വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്‍കി ഉത്തരവായി.

വയനാട് ജില്ലയില്‍ മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ ചുരല്‍ മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ മൂലം നിരവധി നാശനഷ്ടങ്ങളാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും തനത് ഫണ്ടില്‍ നിന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Also Read : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി ആസിഫ് അലി

അതേസമയം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ യഥേഷ്ടാനുമതി നല്‍കുന്നതാണെന്ന് മന്ത്രി എം ബി രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉത്തരവിന്റെ പകര്‍പ്പ് :

വയനാട് ജില്ലയില്‍ മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ ചുരല്‍ മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും തങ്ങളുടെ തനതു ഫണ്ടില്‍ നിന്നും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

(ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം)

1. എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റര്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും (തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ മുഖേന)

2. എല്ലാ കോര്‍പ്പറേഷന്‍ മേയര്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും ( തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ മുഖേന )

3. എല്ലാ മുനിസിപ്പാലിറ്റി ചെയര്‍മാന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും (തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ മുഖേ

4. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, തദ്ദേശസ്വയംഭരണ വകുപ്പ്

6. തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടര്‍, റൂറല്‍

7. തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടര്‍, അര്‍ബന്‍

8. ചെയര്‍മാന്‍, സ്റ്റേറ്റ് റിസോഴ്‌സ് സ്റ്റേപ്പ്

9. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍

12. പ്രിന്‍സിപ്പല്‍ അക്കൗന്റ്‌റ് ജനറല്‍ (ഓഡിറ്റ്) കേരള, തിരുവനന്തപുരം

11 വിവര പൊതുജനസമ്പര്‍ക്ക(വെബ് & ന്യൂ മീഡിയ) വകുപ്പ്

12. കരുതല്‍ ഫയല്‍/ഓഫീസ് കോപ്പി

ഉത്തരവിന്‍ പ്രകാരം

സെക്ഷന്‍ ഓഫീസര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News