വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് സർക്കാർ . ലഹരി വസ്തുക്കള്‍ക്കെതിരെയുള്ള ബോധവൽക്കരണം,സമൂഹത്തെ ശാക്തീകരിക്കല്‍, ആരോഗ്യകരമായ ജീവിതശൈലി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പിന്തുണ സംവിധാനങ്ങള്‍ എന്നിവയാണ് ഇതിൽ പ്രധാനം. ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തോടൊപ്പം കുട്ടികളെ ലഹരി ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി അധ്യാപകരെ ശാക്തീകരിക്കുന്നതിനും പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ രക്ഷകര്‍ത്താക്കളെ ബോധവല്‍ക്കരിക്കുന്നതിനായി രക്ഷകര്‍ത്തൃ ഗ്രൂപ്പുകളും തുടങ്ങിയിരിക്കുന്നു.
ALSO READ: കൊൽക്കത്ത ആർജി കർ ബലാത്സംഗക്കൊല; കോടതി വിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബം അപ്പീൽ നൽകാൻ സാധ്യത
ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി ചെറു വീഡിയോകള്‍, ഹ്രസ്വ ചിത്രങ്ങള്‍, റീലുകള്‍ എന്നിവ State institute of Educational Technology(SIET) മുഖേന തയാറാക്കി എല്ലാ സ്കൂളുകള്‍ക്കും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കുട്ടികളിൽ ലഹരിക്കെതിരായ ബോധവൽക്കരണം നടത്തുന്നതിനായി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍, എക്സൈസ് വകുപ്പ്, പൊലീസ് വകുപ്പ് തുടങ്ങിയവയുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ലഹരി വസ്തുക്കള്‍ക്കെതിരായ വ്യക്തിഗത പ്രതിബദ്ധത ശക്തിപെടുത്തുന്നതിനും ആശയവിനിമയം, സാമൂഹിക കഴിവുകള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയ കലണ്ടര്‍ തയാറാക്കി നടപ്പിലാക്കി വരുന്നുണ്ട്. ഇതിനായി എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് ജാഗ്രത സമിതികള്‍ Jagratha Co- Ordinator (അധ്യാപകര്‍ക്ക് ചുമതല നല്‍കി) രൂപീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ Jagratha brigade എന്ന രീതിയില്‍ 30-50 കുട്ടികളുടെ ഗ്രൂപ്പ് രൂപപ്പെടുത്തുകയും അവരിലൂടെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു.
കണ്ടെത്തുക, അറിയിക്കുക, പരിഹാര മാർഗങ്ങൾ നിശ്ചയിക്കുക (Identification, Reporting and Redressal machanism) എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തി ഒരു STANDARD OPERATING PROCEDURE തയാറാക്കിയിട്ടുണ്ട്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് പ്രൈമറി, സെക്കൻഡറി തലത്തിലെ എല്ലാ അധ്യാപകര്‍ക്കും കൃത്യമായ ധാരണ അവധിക്കാല അധ്യാപക പരിശീലനത്തില്‍ നല്‍കിയിരുന്നു.
ALSO READ: മംഗളൂരു കോട്ടേകാർ ബാങ്ക് കവർച്ചയിൽ 3 പേർ അറസ്റ്റിൽ, തമിഴ്നാട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്
തെളിവാനം വരയ്ക്കുന്നവര്‍ എന്ന പുസ്തകം എക്സൈസ് വകുപ്പുമായി ചേര്‍ന്ന് തയാറാക്കുകയും, ആയതില്‍ ലഹരിക്കെതിരെ കുട്ടികളുടെ മനോഭാവം വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. എക്സൈസ് വകുപ്പ് പ്രസ്തത വിഷയവുമായി ബന്ധപ്പെട്ട കുട്ടികൾക്കായി കരുതല്‍, കവചം എന്നീ പുസ്തകങ്ങളും തയാറാക്കിയിട്ടുണ്ട്.
കൂടാതെ, കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം ലഭ്യമാക്കിയ നവചേതന മൊഡ്യൂള്‍ പ്രകാരം അധ്യാപകര്‍ക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ തയാറാക്കിയ ആരോഗ്യ ജീവിത നൈപുണി വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട പാഠപുസ്തകങ്ങളിലും (ഉല്ലാസ പറവകള്‍) ഈ വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2024-25 അക്കാദമിക വര്‍ഷത്തില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ അടിസ്ഥാന ശാസ്‌ത്രം, സാമൂഹ്യ ശാസ്ത്രം, മലയാളം, ഉറുദു, അറബി എന്നീ വിഷയങ്ങളില്‍ അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ തലങ്ങളില്‍ പ്രസ്തുത വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2025-26 അക്കാദമിക വര്‍ഷം പരിഷ്കരിക്കുന്ന വിവിധ വിഷയങ്ങളിലെ പാഠപുസ്തങ്ങളില്‍ പ്രസ്തുത വിഷയം ഉള്‍പ്പടുത്തുന്നുണ്ട്.
പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ടത്തിൽ അപ്പർ പ്രൈമറി, ഹൈസ്‌കൂൾ വിഭാഗത്തിലെ ക്ലാസ്സുകളിലെ പുതുക്കിയ പാഠപുസ്തകങ്ങളിലും ലഹരിയ്ക്കും മയക്കു മരുന്നിനും എതിരായിട്ടുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളില്‍ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികള്‍ക്ക് ലഹരികള്‍ ലഭിക്കുന്ന വഴികള്‍ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തിര ആവശ്യമായി മാറിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്തു വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here