മുന്നാധാരം 1998 നു ശേഷമുള്ളതാണോ? എങ്കിൽ വസ്തു രജിസ്ട്രേഷന് ഓഫീസുകൾ കയറി അലയേണ്ട, സംഗതി ഡിജിറ്റലായി കിട്ടും.. വഴിയുണ്ട്.!

വസ്തു രജിസ്ട്രേഷൻ സമയത്ത് ചിലപ്പോഴെങ്കിലും കീറാമുട്ടിയായി തീർന്നേക്കാവുന്ന ഒരു പ്രശ്നമാണ് മുന്നാധാരം സംഘടിപ്പിക്കൽ. ഇതിനായി പല പല ഓഫീസുകൾ കയറിയിറങ്ങുന്നവരും വിരളമല്ല. എന്നാൽ, ഇനി ആ ബുദ്ധിമുട്ടില്ല. 1998 മുതൽ 2018 വരെയുള്ള ആധാരങ്ങൾ ഡിജിറ്റലായി പ്രസിദ്ധീകരിക്കുന്ന പദ്ധതി ഈ 31നു മുമ്പ് പൂർത്തിയാക്കാനൊരുങ്ങിയിരിക്കുകയാണ് സർക്കാർ. എല്ലാ ആധാരവും ഡിജിറ്റലാക്കുന്നതിൻ്റെ ആദ്യഘട്ടമായാണ് രജിസ്‌ട്രേഷൻ വകുപ്പ്‌ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. പദ്ധതിയോടനുബന്ധിച്ച് 1998 മുതലുള്ള 20 വർഷത്തെ ആധാരങ്ങളാണ് ഡിജിറ്റലാക്കി വകുപ്പ് പ്രസിദ്ധീകരിക്കുക.  സംസ്ഥാന സർക്കാരിൻ്റെ വ്യവസായ സൗഹൃദനയങ്ങൾക്ക് സഹായകരമാകുന്ന പദ്ധതിയുടെ ഭാഗമായി 11 ജില്ലകളിലെ 20 വർഷത്തെ ആധാരങ്ങളുടെ ഡിജിറ്റൈസേഷനാണ് നിലവിൽ പൂർത്തിയാക്കിയിട്ടുള്ളത്.

ALSO READ: പ്രക്ഷോഭ പാതകള്‍ക്ക് ഊര്‍ജം പകര്‍ന്ന സഖാവ്… ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്ന നേതാവ് ; കോടിയേരി ബാലകൃഷ്ണനെ കുറിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എഴുതുന്നു

ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്‌ചാത്തലത്തിൽ വയനാട്ടിൽ ലഭ്യമായ മുഴുവൻ രേഖകളും ഡിജിറ്റലാക്കും. 2018ലാണ് പദ്ധതിക്ക്‌ തുടക്കമിട്ടതെങ്കിലും പ്രളയം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ കാരണം നീണ്ടുപോയിരുന്നു. പദ്ധതിയോടനുബന്ധിച്ച് 2020 ൽ പത്തനംതിട്ടയിൽ പൈലറ്റ് പ്രൊജക്റ്റ് നടപ്പാക്കിയിരുന്നു.  ഇതിൻ്റെ ഭാഗമായി എല്ലാ സബ്‌ രജിസ്‌ട്രാർ ഓഫീസുകളിലുമുള്ള 100 ശതമാനം ആധാരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാക്കി, രജിസ്‌ട്രേഷൻ വകുപ്പിനെ ജനസൗഹൃദമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

ALSO READ: ‘രാഷ്ട്രീയ രംഗത്ത് അതിശക്തമായ നിലപാടെടുത്ത ആളാണ് കോടിയേരി’: എകെ ബാലൻ

1968 മുതലുള്ള ആധാരം രജിസ്‌ട്രേഷനുകൾ ലഭ്യമായിട്ടുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പു  ഴ തുടങ്ങിയ ജില്ലകളിൽ ഇവ പൂർണമായും ഡിജിറ്റലാക്കാനുള്ള നടപടികൾ ഉടൻ തുടങ്ങും. തുടർന്ന്‌ മറ്റു ജില്ലകളിലെയും മുന്നാധാരങ്ങൾ ശേഖരിച്ച്‌ ഡിജിറ്റലാക്കും. ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തിയ ആധാരത്തിൻ്റെ പകർപ്പുകൾ ഓൺലൈനിൽ ഫീസടച്ചശേഷം Pearl. registration. Kerala.gov.in -ലെ ‘Certificate’ മെനുവിലൂടെ  അപേക്ഷകൾ സമർപ്പിക്കുന്ന മുറയ്ക്ക് ലഭ്യമാകും. ഇത്‌ അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്‌തെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News