മത്സ്യത്തൊഴിലാളികളുടെ ഏത് പ്രശ്നത്തിലും സർക്കാർ ഒപ്പമുണ്ട്; മുഖ്യമന്ത്രി

ഏത് പ്രശ്നത്തിലും മത്സ്യത്തൊഴിലാളികൾക്കൊപ്പം സർക്കാറുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നവരാണ് മത്സ്യത്തൊഴിലാളികൾ,അതിലെല്ലാം ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. മത്സ്യബന്ധന മേഖലയെ എല്ലാ ഘട്ടത്തിലും സവിശേഷമായ പ്രാധാന്യത്തോടെയാണ് സർക്കാർ കണ്ടിട്ടുള്ളതെന്നും തിരുവനന്തപുരത്ത് നടന്ന തീരസദസ് സംസ്ഥാനതല ഉദ്ഘാടനവേദിയിൽ പിണറായി വിജയൻ പറഞ്ഞു.

മത്സ്യബന്ധനമേഖല കേരളത്തിൽ പ്രധാനപ്പെട്ടതാണ്. ഈ തൊഴിൽ ഉപജീവനം മാത്രമല്ല ജനങ്ങൾക്ക് നല്ല മത്സ്യവും ഇതിലൂടെ പോഷകാഹാരവും ലഭ്യമാക്കുന്നതാണെന്നും മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തികൊണ്ടുള്ള പ്രവർത്തനം സർക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി സദസിൽ വ്യക്തമാക്കി.

ചട്ടങ്ങളും കീഴ്വഴക്കങ്ങളും തിരുത്തിക്കൊണ്ട് മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായ നിലപാടുകളിലേക്ക് സർക്കാർ പോയിട്ടുണ്ട്. വെറും ചർച്ചാ വേദി മാത്രമല്ല തീരസദസ് അതൊരു
പരിഹാരവേദി കൂടിയാണ്. തീരുമാനം കാത്തുകിടക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ വിവിധ ഓഫീസുകളിലുണ്ട്, അതിവേഗം ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തികൊണ്ടുള്ള പ്രവർത്തനം സർക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്.മത്സ്യബന്ധന മേഖലയെ എല്ലാ ഘട്ടത്തിലും സവിശേഷമായ പ്രാധാന്യത്തോടെയാണ് സർക്കാർ കണ്ടിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾക്ക് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ഒരുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News