ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി, പാളയത്തെ പുളിമരത്തില്‍ വിശ്രമം

തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. പാളയം പിഎംജിയിലെ മസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ പുളമരിത്തില്‍ വിശ്രമിക്കുകയാണ് പെണ്‍കുരങ്ങ്. കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങളുമായി മൃഗശാല ജീവനക്കാരും സമീപത്തുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഹനുമാൻ കുരങ്ങ് മൃഗശാലയിൽനിന്നു ചാടിപ്പോയത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നു കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളില‍െ പെൺകുരങ്ങാണിത്.

ALSO READ: ‘സുധാകരന്‍ പാളി പൊളിഞ്ഞ മരണക്കിണറിലെ മോട്ടോര്‍ സൈക്കിളുകാരന്‍; ജന്മത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാവില്ല’: എ.കെ ബാലന്‍

പെൺകുരങ്ങിനൊപ്പം ഒരു ആൺ കുരങ്ങിനെയും സുവോളജിക്കൽ പാർക്കിൽനിന്ന് എത്തിച്ചിരുന്നു. ഇവയെ കഴിഞ്ഞ വ്യാഴാഴ്ച തുറന്ന കൂട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നതിനിടയിലാണു പെൺകുരങ്ങ് ചാടിപ്പോയത്. തുടർന്ന് കുരങ്ങിനായി മൃഗശാല ജീവനക്കാർ വലിയതോതിൽ തിരച്ചിൽ നടത്തിയിരുന്നു. ചാടിപ്പോയ കുരങ്ങിനായി മരത്തിന്റെ കൊമ്പിലും സമീപത്തുമായി പഴങ്ങളും മറ്റും മൃഗശാല ജീവനക്കാർ വച്ചിരുന്നു.

ALSO READ: തെരുവ് നായ ആക്രമണം: ദയാവധം നടപ്പാക്കും, കേന്ദ്ര ചട്ടങ്ങള്‍ തയ്യാറാക്കിയത് മണ്ണിൽ ഇറങ്ങി നടക്കാത്തവരെന്ന് മന്ത്രി എം.ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News