യുഎസ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഇഷ്ടമാകാത്തതിനാൽ വോട്ട് ചെയ്തില്ല, യുവാവുമായുള്ള വിവാഹ നിശ്ചയം റദ്ദ് ചെയ്ത് യുവതി

യുഎസിൽ തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയ ട്രംപ് ആഘോഷ ലഹരിയിലാണ്. എന്നാൽ, ഈ തെരഞ്ഞെടുപ്പ് തൻ്റെ ജീവിതത്തിലേക്കുള്ളൊരു തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കിയ വിവരം പങ്കിട്ടിരിക്കുകയാണ് അമേരിക്കയിലെ ഫ്ലോറിഡയിൽ താമസിക്കുന്ന ഒരു യുവതി റെഡ്ഡിറ്റിലൂടെ. സംഭവം മണിക്കൂറുകൾക്കകം സോഷ്യൽമീഡിയയിലും വൈറലായിക്കഴിഞ്ഞു. കഥ ഇങ്ങനെയാണ്. യുഎസ് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ യുവതി തൻ്റെ ഭാവി വരനുമായി തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങൾ വിശകലനം ചെയ്തു. ചർച്ചക്കിടെ യുവാവ് തനിക്ക് തെരഞ്ഞെടുപ്പിലെ ഈ രണ്ട് സ്ഥാനാർഥികളെയും ഇഷ്ടമായില്ലെന്നും അതുകൊണ്ട് തന്നെ ഇത്തവണ യുഎസ് തെരഞ്ഞെടുപ്പിൽ താൻ വോട്ട് ചെയ്യുന്നില്ലെന്നും പറഞ്ഞു.

ALSO READ: ആ ലൂപ് ഹോൾ ഇനി നടപ്പില്ല, ഒത്തു തീർപ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകൾ അവസാനിപ്പിക്കാനാകില്ല; നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി

എന്നാൽ, തങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്ന ഒരു വലിയ തെരഞ്ഞെടുപ്പിനെയാണ് നമ്മൾ നേരിടുന്നതെന്നും വോട്ട് ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും യുവതി തൻ്റെ പ്രതിശ്രുത വരനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം വഴങ്ങിയില്ല. ഇത് ഇരുവർക്കുമിടയിൽ ഒരു ആശയക്കുഴപ്പമാവുകയും തങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങൾ ഏറെക്കുറെ സാമ്യമായിട്ടും വോട്ട് ചെയ്യാത്ത യുവാവുമായി എങ്ങനെ ഒന്നിച്ചു ജീവിക്കും എന്ന് കരുതി താൻ ഈ വിവാഹ നിശ്ചയം റദ്ദാക്കാൻ ആഗ്രഹിക്കുകയാണെന്ന് റെഡ്ഡിറ്റിൽ പോസ്റ്റിടുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News