ഇത് ആഘോഷമോ, അതോ അഹങ്കാരമോ? വിവാഹച്ചടങ്ങിനിടെ 20 ലക്ഷം രൂപയുടെ നോട്ട് മഴ പെയ്യിച്ച് വരൻ്റെ വീട്ടുകാർ.!

വിവാഹച്ചടങ്ങിനിടെ ആർഭാടം കാണിക്കാനെന്ന മട്ടിൽ വരൻ്റെ വീട്ടുകാർ ചെയ്ത പ്രവൃത്തി വിവാദമായി. വിവാഹച്ചടങ്ങിനിടെ പരിസരവാസികൾക്കെല്ലാം 20 ലക്ഷം രൂപ ഉപയോഗിച്ച് നോട്ട് മഴ പെയ്യിക്കുന്നെന്ന രീതിയിൽ എറിഞ്ഞുകൊടുത്ത വരൻ്റെ വീട്ടുകാരുടെ പ്രവൃത്തിയാണ് സമൂഹ മാധ്യമങ്ങളിലടക്കം വിമർശന വിധേയമായിരിക്കുന്നത്. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിലാണ് സംഭവം. വിവാഹ ഘോഷയാത്രയ്ക്കിടെ വീടിൻ്റെ മുകളിലും മതിലിലും ജെസിബിയിലും കയറി നിന്ന് വരൻ്റെ വീട്ടുകാർ പണം വാരി ആളുകൾക്ക് നേരെ എറിയുകയായിരുന്നു. സംഭവത്തിൻ്റെ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായെങ്കിലും ഇവരുടെ പ്രവൃത്തിക്കെതിരെ ഒട്ടേറെ ആളുകളാണ് രോഷം പ്രകടിപ്പിച്ചിട്ടുള്ളത്.

ALSO READ: വ്യാജ കമ്പനി പേരുകൾ സൃഷ്ടിച്ച് അവയുടെ പേരിൽ ഇഎസ്ഐ കാർഡുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തി, ബെംഗളൂരുവിൽ നാല് പേർ അറസ്റ്റിൽ

ആളുകൾക്ക് നേരെ 100, 200, 500 രൂപ നോട്ടുകളാണ് ഇവർ വായുവിലൂടെ പറത്തി നൽകിയത്. ഒട്ടേറെ ​ഗ്രാമവാസികൾ അത് പിടിച്ചെടുക്കുന്നതും പണത്തിന് പുറകെ ഓടുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഇറച്ചിക്കഷ്ണം കാണിച്ച് ശ്വാനൻമാരെ പുറകെ ഓടിക്കുന്നത് പോലെ ക്രൂരമായിപ്പോയി ഈ വീഡിയോ എന്നും പണം അത്ര കൂടുതലാണെങ്കിൽ മാന്യമായ രീതിയിൽ ആവശ്യക്കാർക്ക് വിതരണം ചെയ്യാമായിരുന്നുവെന്നും ആളുകൾ കമൻ്റായി അഭിപ്രായം രേഖപ്പെടുത്തി.

ആദായനികുതി വകുപ്പിനെ വിവരമറിയിക്കാനും മറ്റൊരു കമൻ്റുണ്ട്. ഈ പണം കൊണ്ട് നാല് പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താമായിരുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News