കേന്ദ്ര അവഗണനയിലും കേരളം കുതിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉള്‍പ്പാദനം കൂടുകയും വരുമാനം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ സിഎജി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ വലതുപക്ഷ മാധ്യമങ്ങള്‍. കേരളത്തെപ്പറ്റി കെട്ടുകഥ ചമച്ച് ശീലിച്ചവര്‍ക്ക് സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വന്നിട്ടും ഉശിരില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.
സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് സിപിഐഎം കേരള സംസ്ഥാന കമ്മറ്റിയംഗം. കെ അനില്‍ കുമാര്‍ സാഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍ ഇങ്ങനെയാണ്.”തളരുന്ന ,തകരുന്ന” കേരളത്തെപ്പറ്റി കെട്ടുകഥ ചമച്ച് ശീലിച്ചര്‍ക്ക് ഇത്തവണ സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വന്നിട്ടും ഉശിരില്ല. സിഎജി റിപ്പോര്‍ട്ടില്‍ ഒരു വരി കേരള സര്‍ക്കാരിനെതിരെ ഉണ്ടായിരുന്നെങ്കില്‍ അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയേനെയെന്നും അദ്ദേഹം പറയുന്നു.
ഈ വിമര്‍ശനം ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉള്‍പ്പാദനം 788286 കോടിയില്‍ നിന്നും 8.69 ശതമാനം വര്‍ധിച്ച് 1046188 കോടിയായി വര്‍ധിച്ചു.2018-19ല്‍ നിന്ന് 8.69 ശതമാനം വാര്‍ഷിക വളര്‍ച്ച നിര്‍ക്കാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായത്.സംസ്ഥാനത്തിന്റെ റവന്യു വരവ് 92854.47 കോടിയില്‍ നിന്ന് 132724.65 കോടിയായി വര്‍ധിച്ചിട്ടുണ്ട്.2022-23 വരെയുള്ള കാലയളവില്‍ 10.10 ശതമാനത്തിന്റെ വളര്‍ച്ച നിരക്ക് ഉണ്ടായി.
ഉമ്മന്‍ചാണ്ടി ഭരണത്തില്‍ പ്രതിവര്‍ഷം ശരാശരി ചെലവ് 70,000 കോടിയായിരുന്നെങ്കില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1.17 ലക്ഷം കോടിയായി വര്‍ധിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് 1.61 ലക്ഷം കോടിയായി. 2023 സെപ്തംബര്‍ വരെ സംസ്ഥാനത്തിന്റെ ആകെ ചെലവ് 85,700 കോടിയായിരുന്നു. ഈ വര്‍ഷം സെപ്തംബര്‍വരെ 94,882 കോടിയായി. വരുമാനത്തിലും വര്‍ധനവുണ്ടായി. 2020–21 മുതല്‍ 2023–24 വരെ തനത് നികുതിവരുമാനം 64.10 ശതമാനം വര്‍ധിച്ചു. 2020–21 ല്‍ 47,660 കോടിയായിരുന്ന തനത് നികുതി വരുമാനം 2023–24 ല്‍ 74,329 കോടിയായി. നികുതിയേതര വരുമാനത്തില്‍ നൂറുശതമാനത്തിലേറെയാണ് വര്‍ധന. 2020–21 ല്‍ 7327 കോടിയായിരുന്നത് 2023–4ല്‍ 16,346 കോടിയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here