ഇസ്രയേലിൽ നിന്നും മടങ്ങിയെത്തിയ സംഘം ഇന്ന് പുലർച്ചെ കൊച്ചിയിൽ എത്തി.
ഇന്ത്യയിൽ തിരിച്ചെത്തിയ മലയാളി തീർത്ഥാടക സംഘത്തിലെ 300 ഓളം മലയാളികൾ വിവിധ തീർഥാടക സംഘങ്ങളിലായി കഴിയുകയാണ്.
അതേസമയം ഇസ്രയേലിന്‍റെ കടന്നുകയറ്റത്തെ ഹമാസ് പ്രതിരോധിച്ചതു മുതല്‍ പലസ്തീനും ഇസ്രയേലും തമ്മില്‍ ഒരു യുദ്ധം തന്നെ ഉടലെടുത്തിരിക്കുകയാണ്. ഇരു ഭാഗത്തും നൂറ് കണക്കിനാളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആറ് ദിവസം പിന്നിടുമ്പോഴും സംഘര്‍ഷത്തിന് അയവില്ലാത്തതിനാല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം തുടങ്ങി. ഓപ്പറേഷന്‍ അജയ് എന്ന രക്ഷാദൗത്യം ആരംഭിച്ചു. ഇതിനായി പ്രത്യേക വിമാനം ഒരുക്കി കഴിഞ്ഞിട്ടുണ്ട്.
ALSO READ:യുദ്ധം മുറുകുന്നു: ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ‘ഓപ്പറേഷന്‍ അജയ്’
മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കും. പ്രത്യേക വിമാനത്തിനായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഇമെയില്‍ സന്ദേശം അയച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. ‘പ്രത്യേക ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here