അഞ്ച് കോടിയിലധികം വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 1 മുതല്‍ ഇ ഇന്‍വോയ്‌സ് ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ചരക്ക് സേവന നികുതി സംവിധാനവുമായി ബന്ധപ്പെട്ടാണ് ധനമന്ത്രാലയം പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. 5 കോടി രൂപയ്ക്ക് മുകളിലുള്ള ബി2ബി (ബിസിനസ് ടു ബിസിനസ്സ് ) ഇടപാട് മൂല്യമുള്ള കമ്പനികള്‍ ഒരു ഇലക്ട്രോണിക് അല്ലെങ്കില്‍ ഇ ഇന്‍വോയ്സ് ഹാജരാക്കണം എന്നാണ് സര്‍ക്കുലറിലെ പ്രധാന നിര്‍ദേശം.
2020 ഒക്ടോബര്‍ 1 മുതല്‍ 500 കോടിയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്കും തുടര്‍ന്ന് ജനുവരി 1 മുതല്‍ 100 കോടിയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്കും ജിഎസ്ടി നിയമപ്രകാരം ബിസിനസ് ടു ബിസിനസ്സ് ഇടപാടുകള്‍ക്കുള്ള ഇഇന്‍വോയ്സിംഗ് നിര്‍ബന്ധമാക്കിയിരുന്നു. 2022 ഏപ്രില്‍ 1 മുതല്‍ 20 കോടി വാര്‍ഷിക വരുമാനമുള്ള സ്ഥാപനങ്ങള്‍ക്കും, 2022 ഒക്ടോബര്‍ 1 മുതല്‍ പരിധി 10 കോടിയിലേക്കും എത്തിയിരുന്നു.
ജിഎസ്ടി റിട്ടേണുകള്‍ക്കായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് & കസ്റ്റംസ് (CBIC) സെന്‍ട്രല്‍ ടാക്‌സ് ഓഫീസര്‍മാര്‍ക്കായി ഓട്ടോമേറ്റഡ് റിട്ടേണ്‍ സ്‌ക്രൂട്ടിനി മൊഡ്യൂള്‍ പുറത്തിറക്കിയിരുന്നു. ജിഎസ്ടി റിട്ടേണുകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഒരു ഓട്ടോമേറ്റഡ് റിട്ടേണ്‍ സ്‌ക്രൂട്ടിനി മൊഡ്യൂള്‍ എത്രയും വേഗം പെട്ടന്ന് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് നടപടി. ഈ മൊഡ്യൂള്‍ ഉദ്യോഗസ്ഥരെ സൂക്ഷ്മപരിശോധന നടത്താന്‍ സജ്ജരാക്കും.
മൊഡ്യൂളില്‍, റിട്ടേണുമായി ബന്ധപ്പെട്ട തെറ്റുകളും പൊരുത്തക്കേടുകളും ടാക്‌സ് ഓഫീസര്‍മാര്‍ക്കും ചൂണ്ടിക്കാണിക്കാം. ഫോം എഎസ്എംടി-10-ന് കീഴില്‍ ശ്രദ്ധയില്‍പ്പെട്ട പൊരുത്തക്കേടുകളുടെ ആശയവിനിമയത്തിനും, ഫോം എഎസ്എംടി-11-ല്‍ നികുതിദായകന്റെ മറുപടിയുടെ രസീതിനും, സ്വീകാര്യമായ ഒരു ഓര്‍ഡര്‍ ഇഷ്യൂ ചെയ്യുന്ന രൂപത്തില്‍ തുടര്‍ന്നുള്ള നടപടികള്‍ക്കും ഇത് സഹായകമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here