സ്വപ്‌നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക്… പോകുമോ? ഇല്ലെന്ന് വിശ്വസിക്കാം; ഹാംസ്റ്റര്‍ കോംപാക്ട് ചര്‍ച്ചയാകുന്നു. കാത്തിരിപ്പ് ജൂലായ് 10 വരെ

ഫോണിലൊരു ഗെയിം കളിച്ചാല്‍ അക്കൗണ്ടില്‍ പണമെത്തുമോ? എത്തുമെന്നാണ് ഹാംസ്റ്റര്‍ കോംപാക്ട് ടെലഗ്രാം ഗെയിം നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. ഹാംസ്റ്റര്‍ കോംപാക്ട് എന്ന ടെലഗ്രാം ചാനലിലൂടെ നടത്തുന്ന ‘ടാപ് ടു ഏണ്‍’ ഗെയിമിലൂടെയാണ് ഉപഭോക്താക്കളെ ശതകോടീശ്വരന്‍മാരാക്കും എന്ന മോഹനവാഗ്ദാനം നല്‍കി നിര്‍മാതാക്കള്‍ രംഗത്തു വന്നിരിക്കുന്നത്. വെറുതെ ഫോണും നോക്കിയിരുന്ന് എങ്ങനെ പണക്കാരനാകാം എന്നു ചിന്തിക്കുന്ന ലോകത്തെ സകല മനുഷ്യരും ഇതോടെ സ്വപ്ന ലോകത്താണ്. തങ്ങള്‍ക്കും ഒരു ദിവസം വരും. എന്നിട്ട് കാണിച്ചു തരാമെടാ.. എന്നാണ് ഓരോരുത്തരുടെയും ചിന്ത.

ALSO READ: സി ടെറ്റ് പരീക്ഷാ തട്ടിപ്പ്; ബീഹാറില്‍ 31 പേര്‍ അറസ്റ്റില്‍

ഗെയിമിലൂടെ നേടുന്ന കോയിനുകള്‍ കൂട്ടിവെച്ചും കൂടുതല്‍ കോയിനുകള്‍ ടാസ്‌കുകള്‍ വഴി സമ്പാദിച്ചും ആണ് ഗെയിം കളിക്കേണ്ടത്. പിന്നീട് ഹാംസ്റ്റര്‍ കോംപാട്കിന്റെ ഈ കോയിനുകള്‍ നല്‍കി കമ്പനിയുടെ ടോക്കണുകള്‍ കരസ്ഥമാക്കണം. ഏതെങ്കിലും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചില്‍ ടോക്കണ്‍ ലിസ്റ്റ് ചെയ്യുന്ന മുറയ്ക്ക് ആ എക്‌സ്‌ചേഞ്ചിലൂടെ അവ ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റാമെന്നാണ് ഓഫര്‍. ഇത്തരം ക്രിപ്‌റ്റോ കറന്‍സികള്‍ പണമായി മാറിയെടുക്കാനും വിവിധ എക്‌സ്‌ചേഞ്ചുകളിലൂടെ സാധിക്കും.
എന്നാല്‍, ഗെയിം നിര്‍മാതാക്കള്‍ നല്‍കുന്ന ഈ വാഗ്ദാനം ക്രിപ്‌റ്റോ മേഖലയില്‍ സ്ഥിരം നടക്കാറുള്ള തട്ടിപ്പുകളുടെ ഭാഗമായിരിക്കുമെന്നാണ് ഈ മേഖലയിലെ ഒട്ടേറെ വിദഗ്്ധര്‍ അഭിപ്രായപ്പെടുന്നത്. പക്ഷേ, ഇതിന് സ്ഥിരീകരണമൊന്നുമില്ല.

ALSO READ: ഹാത്രസ് ദുരന്തം; പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിൽ ഭോലെ ബാബയുടെ പേരില്ല

നിര്‍മാതാക്കള്‍ നല്‍കുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച് ജൂലായ് 10ന് ഹാംസ്റ്റര്‍ കോംപാക്ടിന്റെ ടോക്കണ്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്യും എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍, ഇതില്‍ വാസ്തവമുണ്ടോ എന്നറിയണമെങ്കില്‍ ജൂലായ് 10 വരെ കാത്തിരിക്കുക എന്നതുമാത്രമാണ് നിലവിലുള്ള വഴി. സംഗതി എന്താണെങ്കിലും ചില്ലറ ആളുകളൊന്നുമല്ല ഹാംസ്റ്റര്‍ കോംപാക്ടിന്റെ ഒരു അപ്‌ഡേഷന്‍ അവരുടെ യൂട്യൂബ് ചാനലില്‍ വരുന്നതും നോക്കി കണ്ണും നട്ടിരിക്കുന്നത്. കോടിക്കണക്കിന് ആളുകളാണ് ദിനംപ്രതി ചാനലിന്റെ ഓരോ വീഡിയോയ്ക്കുമായി ശുഭാപ്തി വിശ്വാസത്തോടെ ഫോണിലും നോക്കിയിരിക്കുന്നത്. ചാനല്‍ ഇതിനകം നല്‍കിയിരിക്കുന്ന വീഡിയോകള്‍ക്കെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 50 ലക്ഷത്തിനു മുകളിലാണ് കാഴ്ചക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News