മണ്ണുമാന്തി യന്ത്രത്തിനിടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണന്ത്യം

death

പാലായിൽ മണ്ണുമാന്തി യന്ത്രത്തിനിടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണന്ത്യം. വീട്ടിൽ പണിക്ക് എത്തിച്ച മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിച്ചു നോക്കുവാനുള്ള ​ഗൃഹനാഥന്റെ ആ​ഗ്രഹമാണ് അപകടത്തിലേക്ക് കലാശിച്ചത്. കരൂർ സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്.

വീട്ടിൽ പണിക്ക് എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ മാറിയ സമയത്ത് പോൾ ജോസഫ് മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിച്ചു നോക്കാൻ ശ്രമിക്കുകയായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. ഓപ്പറേറ്റർ കാണാതെ പോൾ ജോസഫ് യന്ത്രം പ്രവർത്തിപ്പിക്കുകയായിരുന്നു. വീടിവു സമീപത്തെ മണ്ണ് മറ്റുന്നതിനായിരുന്നു യന്ത്രം എത്തിച്ചത്.

Also Read: റൊട്ടി നൽകിയില്ല; ദില്ലിയിൽ തൊഴിലാളിയെ നാല് നില കെട്ടിടത്തിന് മുകളിൽ നിന്നും തള്ളിയിട്ട് കൊന്നു

യന്ത്രത്തിന്റെ നിയന്ത്രണം കൈവിട്ട് സമീപത്തുള്ള മരത്തിനും യന്ത്രത്തിനും ഇടയിലായി തല കുടുങ്ങുകയായിരുന്നു. പാല പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. മ‍ൃതദേഹം മറ്റു നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

News Summary : In Pala, the head of the household got stuck in the earthmoving machine and met with a tragic end. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News