സ്‌കൂളിലെ ജനാലകൾ അടച്ചതിനെച്ചൊല്ലിയുള്ള ലളിതമായ തർക്കം ചെന്നെത്തിയത് പ്രധാനാധ്യാപികയും മറ്റ് രണ്ട് അധ്യാപകരും തമ്മിലുള്ള കയ്യാങ്കളിയിൽ. പട്‌നയിലെ കൊറിയ പഞ്ചായത്ത് വിദ്യാലയത്തിലെ ഹെഡ്മിസ്ട്രസിനാണ് ഇത്തരത്തിൽ ഒരു ദുരവസ്ഥ ഉണ്ടായത്. വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നോക്കിനിൽക്കേയായിരുന്നു അവരുടെ അധാപകർ ആദ്യം ക്ലാസ് മുറിക്കകത്തും പിന്നീട് പുറത്തും പരസ്പരം മുട്ടിയത്. കയ്യാങ്കളിക്ക് കാരണമായ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.പ്രധാന അധ്യാപികയായ കാന്തി കുമാരിയും ടീച്ചർ അനിത കുമാരിയും ചൂടേറിയ വാക്കുകൾ ഉപയോഗിച്ചുള്ള തർക്കമാണ് ദൃശ്യത്തിലുള്ളത്.
കാന്തി കുമാരി ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ, അനിതകുമാരി ഒരു ചെരിപ്പുമായി അവളുടെ പിന്നാലെ ഓടുകയും അത് കൊണ്ട് അവരെ അടിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് മറ്റൊരു അധ്യാപികയും അനിതകുമാരിക്കൊപ്പം ഒപ്പം ചേരുകയും ഇരുവരും ചേർന്ന് കാന്തി കുമാരിയെ സ്കൂളിന് പുറത്ത് വെച്ച് മർദ്ദിക്കുകയും ചെയ്യുന്നുണ്ട്. നിലത്ത് വീണ് കിടക്കുന്ന ഹെഡ്മിസ്ട്രസിനെ ഒരാൾ ചെരിപ്പുകൊണ്ട് അടിക്കുമ്പോൾ മറ്റൊരാൾ വടി കൊണ്ട് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അധ്യാപകർ തമ്മിലുള്ള വ്യക്തിപരമായ തർക്കം ശ്രദ്ധയിൽപ്പെട്ടതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നരേഷ് പറഞ്ഞു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും തുടർനടപടികൾക്കായി കാത്തിരിക്കുകയാണെന്നും നരേഷ് കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here