നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കുഞ്ഞ് മരിച്ച സംഭവം, ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലെത്തിയ കുഞ്ഞ് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Also Read: ഇടമലക്കുടിയിലെ അമ്മമാരോട് വാക്ക് പാലിച്ച് മന്ത്രി വീണാ ജോര്‍ജ്

കരകുളം പുത്തന്‍വീട്ടില്‍ സുജിത് – സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ ആര്‍ച്ച ആണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയില്‍ ആയിരുന്നു. മരണത്തില്‍ ചികിത്സ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്‍പിന്‍ നാട്ടുകാര്‍ പ്രതിക്ഷേധിച്ചിരുന്നു. ഇന്‍ക്യസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News