സംസ്ഥാനത്ത് ചൂട് കൂടുന്നു; ശരാശരി താപനിലയിൽ വർധനവ്

സംസ്ഥാനത്ത് താപനില ഉയരുന്നു. മിക്ക ജില്ലകളിലും ശരാശരി താപനിലയിൽ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി മഴ മാറി നിന്നതും മേഘങ്ങളുടെ കുറവുമാണ് ചൂട് കൂടാൻ കാരണം. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെല്ലാം താപനില 30 ഡി​ഗ്രി കടന്നു. 34 ഡി​ഗ്രി സെഷ്യൽസ് താപനിലയാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. 4.2 ഡി​ഗ്രി സെൽഷ്യസ് അധികമാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ 33.6° സെൽഷ്യസും , കോഴിക്കോട് 33 ഡിഗ്രി സെൽഷ്യസും, കണ്ണൂർ 32.7 ഡിഗ്രി സെൽഷ്യസും , തിരുവനന്തപുരം 32.5 ഡിഗ്രി സെൽഷ്യസും , പാലക്കാട്‌ 30.9 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. മറ്റു ജില്ലകളിലും ചൂട് കൂടുതലാണ്.

also read: എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകട മരണങ്ങൾ കുറവ് ;ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടക്കാത്തവർക്ക് ഇൻഷുറൻസ് പുതുക്കി നൽകില്ല; മന്ത്രി ആന്റണി രാജു

കാലവർഷം തുടങ്ങി 63 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്ത് 11 ദിവസം മാത്രമാണ് വേണ്ട രീതിയിൽ മഴ ലഭിച്ചത്. കെഎസ്ഇബിയുടെ ഡാമുകളിൽ ജലനിരപ്പ് താഴ്ന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 30 മുതൽ 50 ശതമാനം വരെയാണ് ജലസംഭരണികളിലെ വെള്ളത്തിന്റെ കുറവ്. ഇടുക്കി ഡാമിൽ ഈ വർഷം ഓ​ഗസ്റ്റ് ഒന്നിന് 32 ശതമാനം മാത്രമാണ് ജലനിരപ്പ്. വൈദ്യുതി വകുപ്പിന്റെ 15 ഡാമുകളിലും വെള്ളം കുറവാണ്. വരുന്ന ദിവസങ്ങളിൽ മഴ ലഭിച്ചിച്ചെങ്കിൽ ആഭ്യന്തര ജലവൈദ്യുതോൽപാദനത്തെയും ഇത് ബാധിക്കും.

also read: തക്കാളി വിലയിൽ വീണ്ടും വർദ്ധനവ്; വരും ദിവസങ്ങളിലും വില കൂടും

അതേസമയം സംസ്ഥാനത്ത് മഴയിൽ 35% കുറവാണുണ്ടായത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും സംസ്ഥാനത്ത് മഴ കുറയുമെന്നാണ് പ്രവചനം. തുലാവർഷം മഴയും ലഭിച്ചില്ലെങ്കിൽ കേരളം കടുത്ത ജലദൗർലഭ്യത്തിലേക്കും വൈദ്യുതി പ്രതിസന്ധിയിലേക്കും നീങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News