മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഉത്തരാഖണ്ഡില്‍ അടിയന്തരമായി ഇറക്കി. പിത്തോരഗഡിലാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. മോശം കാലാവസ്ഥയാണോ സാങ്കേതിക തകരാറാണോ കാരണമെന്ന് വ്യക്തതയില്ല. രാജീവ് കുമാറിനൊപ്പം ഉത്തരാഖണ്ഡ് അഡീഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസറും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
ഹെലികോപ്റ്ററിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ 12 ബോംബ് ഭീഷണി സന്ദേശങ്ങളാണ് വിവിധ വിമാന സര്‍വ്വീസുകള്‍ക്ക് നേരെയുണ്ടായത്. ഉത്സവ സീസണിലുണ്ടാകുന്ന ഭീഷണികളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. വ്യോമയാന മന്ത്രാലയം യോഗവും വിളിച്ചു ചേര്‍ത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here