ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതിയില്‍, റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല..

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി ഇന്ന് പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ, റിപ്പോര്‍ട്ട് ഇന്നു രാവിലെ 11ന് പുറത്തുവിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഇതിനെതിരെ രഞ്ജിനി കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഇനി കോടതിയുടെ നിലപാട് അറിഞ്ഞശേഷമായിരിക്കും വിഷയത്തിലുള്ള സര്‍ക്കാര്‍ തീരുമാനം.

ALSO READ: ട്രേഡിങിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും തട്ടിപ്പ്, ഇരട്ടി ലാഭം കിട്ടുമെന്ന് കേട്ടതോടെ യുവതി നല്‍കിയത് 57 ലക്ഷം രൂപ; സംഭവത്തില്‍ 4 പേര്‍ പൊലീസ് പിടിയില്‍

രഞ്ജിനിയുടെ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. 299 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി 233 പേജ് വിവരാവകാശ അപേക്ഷകര്‍ക്ക് കൈമാറും എന്നായിരുന്നു നേരത്തെയുള്ള സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവര്‍ക്ക് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മുന്‍പ് തന്നെ അത് വായിക്കാന്‍ അവസരം നല്‍കണമെന്നും തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് തങ്ങള്‍ നേരിട്ട് വായിച്ച് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നാണ് രഞ്ജിനിയുടെ വാദം. റിപ്പോര്‍ട്ട് പുറത്തു വിടുന്നതിന് താന്‍ എതിരല്ല എന്നും അവര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News