നടൻ സിദ്ധീഖിൻ്റെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടനെതിരെ നടത്തിയത് രൂക്ഷ വിമർശനം. നടനെതിരായ പരാതി ഗൗരവതരമെന്ന് അഭിപ്രായപ്പെട്ട കോടതി, സിദ്ധീഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സിദ്ധീഖിൻ്റെ വൈദ്യ പരിശോധന നടത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും ജാമ്യം നൽകിയാൽ സിദ്ധീഖ് സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതിജീവിതമാര്‍ക്ക് കരുത്ത് നല്‍കുന്നതാണെന്നും അതിജീവിതമാര്‍ക്ക് മുന്നോട്ട് പോകാനാകുമെന്നും തുടർന്ന് ഹൈക്കോടതി വ്യക്തമാക്കി.
ALSO READ: ‘ഈ കാലത്ത് ആ ‘അപ്പുക്കുട്ടൻ’ ചെയ്താൽ ഹിറ്റാവില്ല; ഉറപ്പാണ്, ശ്രദ്ധിക്കാനുണ്ട് ഏറെ’: ജഗദീഷ്
കേസിൽ സിദ്ധീഖിൻ്റെ വാദങ്ങളേയും കോടതി രൂക്ഷമായി വിമർശിച്ചു. പരാതിക്കാരിക്കെതിരെ സിദ്ധീഖ് ഉയര്‍ത്തിയ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന സിദ്ധീഖിൻ്റെ വാദം അനാവശ്യമാണെന്നും ലൈംഗിക അതിക്രമത്തിനിരയായി എന്നത് വെച്ച് പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുതെന്നും അഭിപ്രായപ്പെട്ടു. പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടത്. പരാതിക്കാരിയെ ആക്രമിക്കുന്നത് നിശബ്ദയാക്കാനുള്ള ശ്രമമാണെന്നും കോടതി വിലയിരുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here