സംവിധായകൻ രഞ്ജിത്തിനു മേൽ ചുമത്തിയ കുറ്റം സംഭവം നടന്ന കാലത്ത് ജാമ്യം ലഭിക്കുമായിരുന്നത്, അറസ്റ്റു ചെയ്താലും ജാമ്യം നൽകേണ്ടി വരും; കേസ് ഹൈക്കോടതി തീർപ്പാക്കി

സംവിധായകൻ രഞ്ജിത്തിനെതിരെ എറണാകുളം ടൗൺ നോർത്ത് പൊലീസ് രജിസ്റ്റർചെയ്ത ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിൻ്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി. ബംഗാളി നടിയുടെ പരാതിയിൽ ലൈംഗികാതിക്രമ കേസായി രജിസ്റ്റർ ചെയ്തിരുന്ന കേസ് 2009-ലാണ് നടന്നിരിക്കുന്നതെന്നും അക്കാലത്ത് അത് ജാമ്യം ലഭിക്കുന്ന കുറ്റമായിരുന്നെന്നും ഹർജിക്കാരനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി. വിജയഭാനു ചൂണ്ടിക്കാട്ടി.

ALSO READ: മമ്മൂട്ടി ഫാന്‍സ് യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ദുബായ്, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ രക്തദാന ക്യാമ്പയിന്‍

പ്രോസിക്യൂഷനും ഇത് അംഗീകരിച്ചു. ഇതോടെ കേസ് പരിഗണിച്ചിരുന്ന  ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി തീർപ്പാക്കുകയായിരുന്നു. ഇതോടെ കേസിൽ രഞ്ജിത്തിനെ അറസ്റ്റു ചെയ്താലും ജാമ്യത്തിൽ വിടണം. 2009-ൽ ‘പാലേരി മാണിക്യം’ സിനിമയുടെ ഓഡിഷനായി വിളിച്ചുവരുത്തിയ നടിയെ എറണാകുളത്തെ ഫ്ലാറ്റിൽവെച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സ്പർശിച്ചു എന്നാണ് പരാതി. ഇതിന് ചുമത്തുന്ന ശിക്ഷാനിയമത്തിലെ വകുപ്പ് 354 അന്ന് ജാമ്യംകിട്ടുന്ന കുറ്റമായിരുന്നുവെന്നാണ് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News