പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ മരണം, പ്രതികളെന്ന് കരുതുന്ന വിദ്യാർഥികളെ ഡീ ബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി

വയനാട് പൂക്കോട് കേരള വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥിൻ്റെ ആത്മഹത്യയിൽ പ്രതികളെ ഡീ ബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ ഹസ്ബൻഡറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്ന ജെ. എസ്. സിദ്ധാർഥിനെ പ്രതികളായ വിദ്യാർഥികൾ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദ്ദനത്തിനും ഇരയാക്കിയെന്ന് ആരോപിച്ചായിരുന്നു സർവകലാശാല അവരെ ഡീ ബാർ ചെയ്തിരുന്നത്.

വിദ്യാർഥികൾക്ക് 3 വർഷത്തേക്ക് അഡ്മിഷൻ വിലക്കും സർവകലാശാല ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഹർജിയുമായി വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ALSO READ: കോഴിക്കോട് എലത്തൂരിലെ ഇന്ധന ചോർച്ച ഗുരുതര പ്രശ്നം, പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും; ജില്ലാ കലക്ടർ

തുടർന്ന് കേസ് പരിശോധിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇതടക്കമാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. തുടർന്ന് സംഭവത്തിൽ പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആൻ്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി.

അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ പഠനം തുടരാന്‍ പ്രതികള്‍ക്ക് അവസരം നല്‍കണമെന്നും നാല് മാസത്തിനകം സംഭവത്തിലെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള നടപടി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News