ആന എഴുന്നള്ളിപ്പ്; മാർഗനിർദ്ദേശങ്ങളിൽ ഇളവ് അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളിൽ ഇളവ് അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. ചങ്ങലയിൽ ബന്ധിക്കപ്പെട്ട ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്ര ഉൽസവത്തിൽ 15 ആനകളെ എഴുന്നള്ളിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിശോധിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

15 ആനകളെ എഴുന്നള്ളിക്കണമെന്നുള്ളത് ആചാരമാണോയെന്ന് ഭാരവാഹികളോട് കോടതി ചോദിച്ചു. 15 ആനകളെ എഴുന്നള്ളിക്കണമെന്ന് എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

ALSO READ: കൊച്ചിയിൽ വിനോദസഞ്ചാര സംഘത്തിന് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ‘വില്ലീസ് കിച്ചൻ’ പൂട്ടിച്ച് പൊലീസ്

ആന ഇല്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുമോയെന്നും ആനയില്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാകുമെന്ന് കോടതിയെ ബോധ്യപ്പെടുത്താനാകുമോ എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. എഴുന്നുള്ളിപ്പിൻ്റെ മാര്‍ഗനിര്‍ദേശങ്ങളിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജി തുടർന്ന് ഹൈക്കോടതി തള്ളി. ഇതിനിടെ, മാർഗനിർദേശങ്ങളിലെ ദൂരപരിധി പാലിച്ചാൽ 9 ആനകളെ മാത്രമെ എഴുന്നള്ളിക്കാനാകൂ എന്ന് ക്ഷേത്ര ഭാരവാഹികൾ കോടതിയെ അറിയിച്ചു.

എങ്കിൽ 9 ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പോയ്ക്കൂടെയെന്നായി കോടതി. കോടതിയ്ക്ക് ജനങ്ങളുടെ സുരക്ഷ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും സുരക്ഷാ കാരണങ്ങളാല്‍ ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞു.

ALSO READ: കുഴിമന്തി കഴിച്ചതിനെ തുടർന്ന് വീട്ടമ്മ മരിച്ച സംഭവം; ഹോട്ടൽ നടത്തിപ്പുകാർ അറസ്റ്റിൽ

തുടർന്ന് ആനയെഴുന്നള്ളിപ്പിനായി പരിഹാസ്യമായ വാദങ്ങൾ ഉന്നയിക്കരുതെന്നും ഇപ്പോൾ തന്നെ ആകെ ആനകളുടെ 35 ശതമാനവും ഇല്ലാതായെന്നും കുട്ടികളെപ്പോലെ സംരക്ഷിക്കേണ്ട ജീവി വര്‍ഗമാണ് ആനകളെന്നും ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആനകള്‍ ഇല്ലാതാകുമെന്നും കോടതി വ്യക്തമാക്കി. ആനകളുടെ പരിപാലനം പ്രധാനമാണ്.

ആനകളെ എഴുന്നളളിത്തിന് ഉപയോഗിക്കേണ്ട എന്നല്ല കോടതി പറയുന്നത്, നിശ്ചിത അകല പരിധി നിശ്ചയിച്ച് ആളുകളുടെ സുരക്ഷ കൂടി പരിഗണിച്ച് വേണം എഴുന്നള്ളത്ത് നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. തൃപ്പൂണിത്തുറ ക്ഷേത്രത്തിൻ്റെ സ്ഥലപരിധി വെച്ച് പരമാവധി 4 ആനകളെയേ ഗൈഡ് ലൈന്‍ പ്രകാരം എഴുന്നളളിക്കാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News