മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ടെന്ന് ഹൈക്കോടതി

ABHIMANYU

എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ALSO READ; രത്തൻ ടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

സ്മാരകം അക്കാദമിക് അന്തരീക്ഷത്തെ ബാധിക്കുമെന്ന വാദം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്നും സ്വകാര്യ താല്‍പര്യം മാത്രമെന്നും നിരീക്ഷണം. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യൂ കൊല്ലപ്പെട്ടതിന് പിന്നാലെയാണ്  കോളേജിൽ സ്മാരകം നിര്‍മ്മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News