സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താവുന്നതാണെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട് നാലര വര്‍ഷത്തിനു ശേഷമാണ് സിനിമാ മേഖലയെ ആകെ പിടിച്ചുകുലുക്കാന്‍ ശേഷിയുള്ളത് എന്ന് വിശ്വസിക്കപ്പെടുന്ന ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇതോടെ, ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ ഇതിനകം സമീപിച്ചവര്‍ക്ക് റിപ്പോര്‍ട്ട് ഒരാഴ്ച കൂടി കഴിഞ്ഞശേഷം ലഭിക്കും.
നേരത്തെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ പറയില്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. റിപ്പോര്‍ട്ടിലുള്ള വിവരങ്ങള്‍ വ്യക്തികളുടെ സ്വകാര്യത ഇല്ലാതാക്കുന്നതാണെന്നും ഇത് പരസ്യപ്പെടുത്തുന്നത് മൊഴി നല്‍കിയവരുടെ ജീവനു തന്നെ ഭീഷണിയാകാമെന്നും ചൂണ്ടിക്കാട്ടിയാണ് കൊച്ചി സ്വദേശി കൂടിയായ സിനിമാ നിര്‍മാതാവ് സജിമോന്‍ പറയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും ചൂഷണങ്ങളും പഠിക്കുന്നതിനായി ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here