വിമാന കമ്പനികൾ നിയന്ത്രണമില്ലാതെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്നു; കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

വിമാന കമ്പനികൾ നിയന്ത്രണമില്ലാതെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. പത്ത് ദിവസത്തിനകം വിശദീകരണം നൽകാനാണ് ചീഫ് ജസ്റ്റീസ് എ. ജെ ദേശായി അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം. വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

ALSO READ:എൻസിഇആർടിയുടെ ഇന്ത്യ പേര് മാറ്റ ശുപാർശയിൽ പ്രതിഷേധവുമായി കേരളം; കേന്ദ്രത്തിന് കത്തയക്കാനൊരുങ്ങി മന്ത്രി വി ശിവൻകുട്ടി

മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുൾ റൗഫ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതു താല്പര്യ ഹർജിയാണ് ഹൈകോടതി പരിഗണിച്ചത്.വിമാന ടിക്കറ്റ് നിരക്ക് വർദ്ധനയുമായി ബദ്ധപ്പെട്ട് മാർഗ്ഗരേഖ പുറപ്പെടുവിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

ALSO READ:സ്മാര്‍ട്ട് ഫോണ്‍ എടുത്ത് കൈയില്‍ കെട്ടിയാലോ?; ചരിത്രം സൃഷ്ടിക്കാന്‍ ലെനോവോ

നിയന്ത്രണമില്ലാതെ വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റീസ് കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. നയപരമായ തീരുമാനമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News