ബോഡി ഷെയിമിങ് അംഗീകരിക്കാനാവില്ല, മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമർശം നടത്തുന്നത് ശരിയല്ല; ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യ ഉത്തരവിൽ കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് പുറത്ത്. ഉത്തരവിൽ ബോഡി ഷെയിമിങ് അംഗീകരിക്കാനാവില്ലെന്നും അന്വേഷണവുമായി ബോബി ചെമ്മണ്ണൂർ സഹകരിക്കണമെന്നുമുള്ള കർശന ഉപാധികളോടെയാണ് കോടതി ജാമ്യ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ALSO READ: പോക്സോ കേസ്, നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല- ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമർശം നടത്തുന്നത് ശരിയല്ലെന്നും ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ജാമ്യത്തിനായി ബോബി ചെമ്മണ്ണൂർ 50,000 രൂപ കോടതിയിൽ കെട്ടിവെയ്ക്കണമെന്നും രണ്ട് ആൾ ജാമ്യം വേണമെന്നും പറയുന്നുണ്ട്. സമാന കുറ്റകൃത്യം ബോബി ചെമ്മണ്ണൂർ ആവർത്തിക്കരുതെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാകുമെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ALSO READ: തലയെടുപ്പോടെ, സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തലശ്ശേരി പൊലീസ് സ്റ്റേഷന്

ഇക്കാര്യത്തിൽ പരാതിക്കാരിക്കും പ്രോസിക്യൂഷനും കോടതിയെ സമീപിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ബോബി ചെമ്മണ്ണൂർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News