‘മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതിൽ ഖേദിക്കുന്നു’ ; മുഖ്യമന്ത്രിയുമായുള്ള അഭിമുഖം വിവാദമായ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ‘ദ ഹിന്ദു’

THE HINDU NEWS PAPER

മുഖ്യമന്ത്രി നല്‍കിയ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു ദിനപത്രം. വിവാദമായ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി പറഞ്ഞതല്ലെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും വിശദീകരണം. മാധ്യമ ധര്‍മ്മത്തിന് നിരക്കാത്തതാണ് സംഭവിച്ചതെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ദി ഹിന്ദു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

സെപ്റ്റംബര്‍ 29ന് ദില്ലി കേരള ഹൗസില്‍ ദി ഹിന്ദു ദിനപത്രത്തിലെ ലേഖികയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖമാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ഇവ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് കത്തയച്ചതിന് പിന്നാലെയാണ് ദി ഹിന്ദു പത്രത്തിന്റെ മാപ്പപേക്ഷ.

Also Read; ‘ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരാത്തതിനും വന്നതിനും ഉത്തരവാദി വിവരാവകാശ കമ്മിഷൻ’: പരാമർശവുമായി വിവരാവകാശ കമ്മീഷണർ ഡോ. ഹക്കീം

മലപ്പുറം ജില്ലയുടെ പേര് പറഞ്ഞുളള വിവാദമായ പരാമര്‍ശം മുഖ്യമന്ത്രി നടത്തിയിട്ടില്ലെന്ന് ഹിന്ദു പത്രം വിശദീകരണത്തില്‍ സമ്മതിക്കുന്നു. തെറ്റായ പരാമര്‍ശം മുഖ്യമന്ത്രി പറഞ്ഞുവെന്ന രീതിയില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്. മാധ്യമധര്‍മ്മത്തിന് നിരക്കാത്തതാണ് സംഭവിച്ചത്. ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ദി ഹിന്ദു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

സെപ്റ്റംബര്‍ 30ന് പ്രസിദ്ധീകരിച്ച ഹിന്ദു പത്രത്തില്‍ കേരളത്തില്‍ എപ്പോഴും ആര്‍എസ്എസിനെയും ഹിന്ദുത്വ ശക്തികളെയും സിപിഐഎം ശക്തമായി എതിര്‍ത്തിട്ടുണ്ട് എന്ന തലക്കെട്ടോടെ വന്ന ലേഖനമാണ് വിവാദമായത്. മലപ്പുറം ജില്ലയില്‍ നിന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 123 കോടിയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവും പൊലീസ് പിടിച്ചെടുത്തെന്നും ഇവ രാജ്യവിരുദ്ധ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളത്തില്‍ എത്തുന്നതെന്ന രീതിയില്‍ മുഖ്യമന്ത്രി പറഞ്ഞുവെന്നായിരുന്നു ലേഖനം.

Also Read; സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്നത് വലിയ പ്രശ്നം, സ്വതന്ത്രമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ട്; നടി പത്മപ്രിയ

പിന്നാലെ മലപ്പുറം ജില്ലയെ അപമാനിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരായ പ്രചരണ ആയുധമാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ അഭിമുഖത്തില്‍ രാജ്യവിരുദ്ധമെന്നോ, ദേശവിരുദ്ധമെന്നോ, പദങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രി ഒരിക്കലും ഒരു സ്ഥലമോ പേരോ പരാമര്‍ശിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടും കേരള സര്‍ക്കാരിന്റെ നിലപാടും ഇതല്ലെന്ന് ചൂണ്ടിക്കാട്ടി ദി ഹിന്ദുവിന് പ്രസ് സെക്രട്ടറി കത്തയക്കുകയായിരുന്നു.

News summary; The Hindu newspaper expressed regret over the controversial interview with the Chief Minister Pinarayi Vijayan

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News