ജില്ലാ ആശുപത്രി അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു; ചരിത്രനേട്ടം കൈവരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാകുന്നുവെന്ന് മന്ത്രി വീണാ ജോർജ്. ഇതോടെ ഒരു ജില്ലാ ആശുപത്രി അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുക എന്ന ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് എന്നും മന്ത്രി കുറിച്ചു. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനുള്ള രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കേഷനും ലഭിച്ചു. രാജ്യത്ത് തന്നെ അപൂര്‍വമായ നേട്ടമാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത് എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ:നടന്നത് ജിഹാദി പ്രവർത്തനം, ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കിയശേഷം മടങ്ങാനായിരുന്നു പദ്ധതി; എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കുറ്റപത്രം നൽകി എൻഐഎ

മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഒരു ജില്ലാ ആശുപത്രി അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. ആ ചരിത്രനേട്ടം സംസ്ഥാന ആരോഗ്യ വകുപ്പ് കൈവരിച്ചിരിക്കുകയാണ്. എറണാകുളം ജനറല് ആശുപത്രിയില് വൃക്ക മാറ്റിവെക്കല് ശസ്ത്രക്രിയ യാഥാര്ത്ഥ്യമാകുന്നു. വൃക്കമാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്തുന്നതിനുള്ള രജിസ്‌ട്രേഷനും സര്ട്ടിഫിക്കേഷനും ലഭിച്ചു. രാജ്യത്ത് തന്നെ അപൂര്വമായ നേട്ടമാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാതല സര്ക്കാര് ആശുപത്രിയില് അവയവം മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടക്കുന്നത്. സൂപ്പര് സ്പെഷ്യാലിറ്റി ബ്ലോക്കില് അര കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്കമാറ്റിവയ്ക്കല് ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയത്. വെന്റിലേറ്റര്, അള്ട്രാസൗണ്ട് മെഷീന്, ഡയലിസിസിസ് മെഷീന്, ഡെഫിബ്‌റില്ലേറ്റര്, അനസ്‌തേഷ്യ മെഷീന്, വീഡിയോ ലാറിംഗോസ്‌കോപ്പ്, 3ഡി ലാപ്രോസ്‌കോപ്പ്, ഒ.ടി. ടേബിള്, ക്യാമറ ഹെഡ്, സ്‌പോട്ട് ലൈറ്റ്, ഹാര്മോണിക് മെഷീന്, കോട്ടറി മെഷീന്, ഐസിയു കോട്ട് മോഡല് സി തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒക്ടോബര് മാസം ആദ്യവാരത്തില് ആദ്യ ശസ്ത്രക്രിയ നടത്താന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ:കാറില്‍ നിന്നും പിടിച്ചിറക്കി, മുഖം അടിച്ചു പൊളിച്ചു, ആസിഡ് ഒഴിക്കാൻ ശ്രമിച്ചു; നടൻ മോഹൻശര്‍മ്മക്കെതിരെ ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News