‘മാപ്പ് ഞങ്ങളുടെ ജന്മാവകാശം’, സവർക്കർ മുതൽ സുരേഷ് ഗോപി വരെ, ഒരു സംഘ ചരിത്രത്തിന്റെ കഥ

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിയുടെ മാപ്പ് പറച്ചിൽ പുറത്തു വന്നതോടെ സമൂഹ മാധ്യമങ്ങളിലും മറ്റും ട്രോളുകളും നിറയുകയാണ്. സവർക്കർ മുതൽ സുരേഷ് ഗോപി വരെ മാപ്പിന്റെ ചരിത്രം എന്ന തരത്തിലാണ് ഈ വാർത്തയെ പലരും നോക്കിക്കാണുന്നത്. മാപ്പ് ഞങ്ങളുടെ ജന്മാവകാശമാണ് എന്നും , മാപ്പ് പറയുന്നത് ഞങ്ങൾക്ക് പുത്തരിയല്ലെന്നും വിഷയത്തിൽ സമൂഹ മാധ്യമങ്ങൾ പ്രതികരിക്കുന്നു. വിഷയം രാഷ്ട്രീയപരമല്ലെങ്കിലും കെ സുരേന്ദ്രൻ അടക്കം സുരേഷ് ഗോപിയെ അനുകൂലിച്ച് രംഗത്തെത്തിയതോടെയാണ് വിഷയത്തിലേക്ക് സവർക്കറുടെ മാപ്പും ചരിത്രവും കടന്നു വരുന്നത്.

ALSO READ: സുരേഷ് ഗോപി ഇപ്പോൾ ചെയ്യുന്നതെല്ലാം ട്രാക്ക് വിട്ടുള്ള പ്രവർത്തികൾ; കെ മുരളീധരൻ

1991 ഡൽഹി ദർബാർ പൊതുമാപ്പിന്‍റെ ഭാഗമായി മോചനം ആഗ്രഹിക്കുന്ന രാഷ്ട്രീയ തടവുകാരോട്​ മാപ്പപേക്ഷ നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. അതനുസരിച്ച്, സവർക്കർ ഉൾപ്പെടെയുള്ളവർ ജയിൽ അധികൃതർക്ക് രേഖാമൂലം മാപ്പപേക്ഷ നൽകി. 1911 ആഗസ്റ്റ് 30ന് സവർക്കറുടെ മാപ്പ്​ സ്വീകരിച്ചു. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സവർക്കറെ യഥാർത്ഥ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുമ്പോഴും അയാളെ വെളുപ്പിച്ചെടുത്തത് ചരിത്ര പുരുഷനാക്കാനാണ് സംഘപരിവാർ ശ്രമം.

മാധ്യമപ്രവർത്തയോട് അപമര്യാദയായി പെരുമാറുമ്പോൾ, അവർ കൈ തട്ടി മാറ്റുമ്പോൾ പോലും തോന്നാതിരുന്ന ഒരു ക്ഷമാപണമാണ് ഇപ്പോൾ സുരേഷ് ഗോപി നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധങ്ങൾ ഇദ്ദേഹത്തിനെതിരെ ഉയരുമ്പോഴും അപ്പോഴൊന്നും പ്രതികരിക്കാതെ വാർത്തയായതിന് ശേഷം മാത്രമാണ് ഒരു മാപ്പ് പുറത്തുവന്നത്. മകളോടെന്ന പോലെയുള്ള വാത്സല്യം കൊണ്ടാണ് ദേഹത്ത് തൊട്ടതെന്നാണ് സുരേഷ് ഗോപി ന്യായീകരിക്കുന്നത്. എന്നാൽ ഒരു മകളോട് പറയുന്ന തരത്തിലുള്ള വാചകവും ശരീരഭാഷയും ആയിരുന്നില്ല പ്രചരിച്ചുകൊണ്ടിരുന്ന വിഡിയോയിൽ സുരേഷ് ഗോപിയുടേത്.

ALSO READ: അടുത്ത ജന്മത്തിൽ ഏത് രീതിയിലും ജനിച്ചോളൂ, പക്ഷെ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ

എന്നാൽ ഒരച്ഛനും മകളോട് ആയാലും ആരോടായാലും ഇത്തരത്തിൽ പെരുമാറില്ലെന്നാണ് സോഷ്യൽ മീഡിയയിൽ പലരും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ വാത്സല്യം കൊണ്ടാണ് ഈ പെരുമാറ്റം എന്നത് കൃത്യമായ ന്യായീകരണം അല്ലെന്നും, ഇത് മാപ്പ് പറഞ്ഞു തടി തപ്പാനുള്ള സംഘ ബുദ്ധിയാണെന്നും പലരും അഭിപ്രായപ്പെടുന്നു. ഇത്തരത്തിൽ പെരുമാറുന്ന ഒരാളാണോ ഒരു ജനപ്രതിനിധിയായി മത്സരിക്കാൻ പോകുന്നതെന്നും, പൊതു ഇടത്തിൽ വെച്ചുള്ള ഈ പെരുമാറ്റത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും സുരേഷ് ഗോപിക്കെതിരെ പലരും വിമർശനം ഉന്നയിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ ക്ഷമാപണത്തിൽ പ്രതികരിക്കാതെ മാധ്യമപ്രവർത്തക നിയമപരമായി മുന്നോട്ട് പോകണം. എങ്കിലേ ഇത്തരമൊന്ന് ഒരു സ്‌ത്രീയ്‌ക്കെതിരെ ഇനിയും സംഭവിക്കാതിരിക്കൂ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News