അവാർഡ് വാങ്ങി മടങ്ങും വഴി അപകടം; ഹോമിയോ ഡോക്ടർ മരിച്ചു

കൊല്ലം മങ്ങാട് പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ , കാറിൻറെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മരുമകൾ രേഷ്മയ്‌ക്കും ചെറുമകൾ സാൻസ്‌കൃതിക്കുമാണ് പരുക്കേറ്റത്.

ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടുവന്ന മറ്റൊരു കാർ ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News