കോഴിക്കോട് കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയ കുതിര ചത്തു

കോഴിക്കോട് കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയ കുതിര ചത്തു. പേവിഷബാധ സംശയിക്കുന്നതിനിടെയാണ് കുതിര ചത്തത്. അടുത്ത് ഇടപഴകിയവരും ഉടമസ്ഥനും ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് നിർദേശിച്ചിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് കാപ്പാട് വിനോദ സഞ്ചാരകേന്ദ്രത്തിൽ സവാരിക്ക് ഉപയോഗിച്ചിരുന്ന കുതിരക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.

ALSO READ: വൈദ്യുതി നിരക്ക് വർധനവ്; ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

കുതിരയെ കഴിഞ്ഞ ദിവസം പട്ടി കടിച്ചിരുന്നു. പേവിഷബാധ സംശയിക്കുന്നതിനിടെയാണ് കുതിര ചത്തത്. പേയിളകിയെന്ന സംശയത്തെ തുടർന്ന് ശ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു എങ്കിലും പ്രാഥമിക ഫലം നെഗറ്റീവ് ആണ്. എന്നാൽ തലച്ചോറിൽ നിന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചാൽ മാത്രമെ വിഷബാധ സ്ഥിരീകരിക്കാൻ കഴിയൂ. സവാരിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും ഓണദിവസങ്ങളിൽ കുതിരയെ സവാരിക്ക് ഉപയോഗിച്ചിരുന്നു. കുതിരയുടെ വായിലൊ മുഖത്തൊ സ്പർശിച്ചവർ മുൻകരുതൽ എടുക്കണമെന്ന നിർദ്ദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.

ALSO READ: ആലുവ പീഡനം; പ്രതിക്കെതിരെ പോസ്കോ കുറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News